എന്റമ്മോ എന്താ രുചി! മമ്മി സ്പെഷ്യൽ വെണ്ടയ്ക്ക ഫ്രൈ! വെണ്ടയ്ക്ക കൊണ്ട് ഇങ്ങനെ ഒരു തവണ ചെയ്തു നോക്കൂ; മീൻ വറുത്തത് ഇനി മറന്നേക്കൂ! | Easy Vendakka Fry Recipe

Easy Vendakka Fry Recipe : വറുത്ത് കഴിക്കാൻ മീനും കോഴിയുമൊന്നും ഇല്ലാത്ത ദിവസം ഊണിനു കൂട്ടാനും വൈകുന്നേരം ചായയ്‌ക്കൊപ്പം കഴിയ്ക്കാനും തയ്യാറാക്കാവുന്ന ഒന്നാണ് രുചികരമായ വെണ്ടയ്ക്ക ഫ്രൈ. കുറഞ്ഞ സമയത്തിനുള്ളിൽ വെണ്ടയ്ക്ക കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നല്ല പലഹാരമാണിത്‌. കുഞ്ഞുങ്ങൾക്ക് ലഞ്ച് ബോക്സിൽ ചേർക്കാവുന്ന ഒരു കിടിലൻ വിഭവമാണിത്. മമ്മി സ്പെഷ്യൽ വെണ്ടയ്ക്ക ഫ്രൈ തയ്യാറാക്കാം.

ആദ്യമായി ആവശ്യത്തിന് വെണ്ടയ്ക്ക എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കണം. ശേഷം വെണ്ടക്കയിലെ വെള്ളം ഒരു പേപ്പർ ഉപയോഗിച്ച് നന്നായി തുടച്ചെടുത്ത് അതിന്റെ രണ്ട് വശവും മുറിച്ച്‌ മാറ്റണം. ബാക്കിയുള്ള ഭാഗം നീളത്തിൽ നെടുകെ കീറി നാല് ഭാഗങ്ങളാക്കി മുറിച്ചെടുക്കണം. മുറിച്ച്‌ വച്ച വെണ്ടക്കയിലേക്ക് മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഖരം മസാല, കുരുമുളക് പൊടി, ഉപ്പ്, കായപ്പൊടി, ഒരു ചെറിയ സ്പൂൺ മൈദപ്പൊടി, ഒന്നര ചെറിയ സ്പൂൺ കടലമാവ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.

ഇതിലേക്ക് അരിപ്പൊടി കൂടെ ചേർക്കാവുന്നതാണ്. ഇതിലേക്ക് കുറച്ച് വെള്ളം കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. തയ്യാറാക്കിയ കൂട്ട് ഏകദേശം പത്ത് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് ഓയിൽ ഒഴിച്ച്‌ ചൂടാവുമ്പോൾ വെണ്ടയ്ക്ക ഓരോരോ കഷണങ്ങളായി ചേർത്ത് വറുത്ത് കോരാം. ഒരു ഭാഗം നന്നായി വറവായ ശേഷം മാത്രമേ മറിച്ചിടാവൂ. അവസാനത്തെ ബാച്ച് ചേർക്കുമ്പോൾ കുറച്ച് കറിവേപ്പില കൂടെ ചേർത്ത് വറുത്തെടുക്കാം. തകർപ്പൻ രുചിയിൽ വെണ്ടയ്ക്ക ഫ്രൈ റെഡി. Video Credit : Vaigha’s cooking