ഒരിക്കൽ പരീക്ഷിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കും. Maida crispy snack recipe

Maida crispy snack recipe | ഒരിക്കൽ പരീക്ഷിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കും ഈ പലഹാരം!!!ചായയും നാലുമണി പലഹാരങ്ങളും മലയാളികൾക്ക് നിർബന്ധമാണ്. പലഹാരങ്ങളിലെ വ്യത്യസ്ഥതകളും പുതുമകളും പരീക്ഷിക്കുന്നവരുമാണ്. വെറും അഞ്ചോ പത്തോ മിനുട്ടില്‍ തയ്യാറാക്കിയെടുക്കാവുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെട്ടാലോ?

വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന രുചികരവും വ്യത്യസ്ഥവുമായ ഈ പലഹാരം തയ്യാറാക്കാം.Ingredients:വെള്ളം – 2 കപ്പ് ഗോതമ്പ് പൊടി – 1 കപ്പ് മൈദ – 2 ടേബിൾ സ്പൂൺ സവാള – 1വെളുത്തുള്ളി – 3 അല്ലി മല്ലിയില – ആവശ്യത്തിന് കുരുമുളക് പൊടി – 1/2 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് എണ്ണ – ആവശ്യത്തിന് ആദ്യമായി ഒരു പാനിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കണം. ശേഷം ഇതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയും രണ്ട് ടേബിൾ സ്പൂൺ മൈദയും കൂടെ ചേർത്ത് കൊടുക്കാം.

ഇതെല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്തെടുത്ത ശേഷം ഒരു കപ്പ് വെള്ളം കൂടെ ഒഴിച്ച് ഒട്ടും തന്നെ കട്ടകളില്ലാതെ കലക്കിയെടുക്കണം. അടുത്തതായി ചെറുതായി അരിഞ്ഞ ഒരു സവാളയും നന്നായി ചതച്ചെടുത്ത മൂന്നല്ലി വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്ത് കൊടുക്കാം.

എരുവിനായി അരടീസ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. തയ്യാറാക്കിയ മിക്സ് അടുപ്പിൽ വച്ച് മീഡിയം തീയിൽ വച്ച് കുറുക്കിയെടുക്കണം. കൈവിടാതെ ഇളക്കിക്കൊടുത്ത് കുറുക്കിയെടുത്തില്ലെങ്കിൽ അടി പിടിക്കാൻ സാധ്യതയുണ്ട്. ചെറുതായൊന്ന് കുറുകി തുടങ്ങുമ്പോൾ കുറഞ്ഞ തീയിൽ ഇളക്കി കുറുക്കിയെടുക്കണം. ശേഷം മാവ് പാനിൽ നിന്നും വിട്ട് വരുന്ന പരുവമാവുമ്പോൾ തീ ഓഫ് ചെയ്യാം.

അടുത്തതായി ഒരു പാനിൽ ആവശ്യത്തിന് എണ്ണ ചൂടാവാനായി വയ്ക്കണം. പുതുമയാർന്ന ഈ സ്നാക്ക് നിങ്ങളും പരീക്ഷിച്ച് നോക്കാൻ മറക്കല്ലേ.