എരിവും മധുരവും ചേർന്ന ഗുജറാത്തി മാങ്ങാ അച്ചാർ, ഗോർക്കേരി. Guajarati mango pickle Gorkeri recipe

ആവശ്യമുള്ള സാധനങ്ങൾ പച്ചമാങ്ങാ-1 എണ്ണം കടുക് -1 സ്പൂൺ  ഉലുവ -1 സ്പൂൺ  എള്ള് -1 സ്പൂൺ , ശർക്കര – സ്പൂൺ , ഉപ്പ്  -1 സ്പൂൺ , മുളക് പൊടി -1 സ്പൂൺ , കാശ്മീരി മുളക് പൊടി -1 സ്പൂൺ , എണ്ണ-3 സ്പൂൺ , വെള്ളം -1/2 ഗ്ലാസ് , കായപ്പൊടി  -1/2 സ്പൂൺ

പച്ചമാങ്ങ തൊലി കളഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം ഒരു ചീന ചട്ടിയിൽ കടുക്, ഉലുവ, എള്ള് കുറച്ചു മുളകുപൊടി നന്നായിട്ട് വാർത്തെടു അതിനുശേഷം അത് നന്നായിട്ട് പൊടിച്ചെടുക്കുക… അതിനുശേഷം അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഈ ഒരു പൊടി നന്നായിട്ട് അതിലേക്ക് വറുത്തെടുക്കുക അതിലേക്ക് കാശ്മീരി

മുളകുപൊടിയും എരിവുള്ള മുളകുപൊടി ആവശ്യത്തിന് ഉപ്പും അതുപോലെ പച്ചമാങ്ങ അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് കുറച്ചു വെള്ളവും ചേർത്ത് നന്നായി ഇതിനെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം അതിലേക്ക് ശർക്കരപ്പാനി കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ച് കുറുക്കി ഉപ്പും ചേർത്ത് കായപ്പൊടിയും ചേർത്ത് എടുക്കാവുന്നതാണ്…. വളരെ രുചികരമായ ഒരു അച്ചാറാണ് ഈ ഒരു ഗുജറാത്തി ഗോർക്കേരി എന്ന പേരുള്ള അച്ചാർ ഒത്തിരി കാലം സൂക്ഷിച്ചു വയ്ക്കാനും സാധിക്കും..