ലവരിയാ എന്ന പേരിൽ കിട്ടുന്ന ഈ ഒരു പലഹാരം | Lavariya Sreelankan sweet recipe

Lavariya Sreelankan sweet recipe ശ്രീലങ്കൻ ലവരിയാ എന്ന പേരിൽ കിട്ടുന്ന ഈ ഒരു പലഹാരം നമുക്ക് വളരെയധികം പ്രിയപ്പെട്ട മറ്റൊരു പലഹാരത്തിന്റെ മുഖച്ഛായ തോന്നിപ്പോകും, കാരണം ഇടിയപ്പം ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കി അതിനുള്ളിൽ ഇലയടയുടെ മിക്സ് വെച്ച് മഞ്ഞളിന്റെ ഇലയിൽ മടക്കി തയ്യാറാക്കുന്ന വിഭവം എല്ലാവരെയും മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ടതാകും കാരണം നമ്മുടെ ഒരു സ്വാദ്തന്നെയാണ്… ഈ ഒരു വിഭവത്തിനുള്ളത് പേര് മാത്രമാണ് വ്യത്യാസം ഉള്ളത്…

 തയ്യാറാക്കുന്ന വിധം കൊണ്ട് തന്നെ വ്യത്യസ്തമായി  ഈ ഒരു രൂപവും എല്ലാവർക്കും ഒരുപാട് പ്രിയപ്പെട്ടതാകും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്തൊക്കെ സാധനങ്ങൾ ആവശ്യമുണ്ടെന്ന് നോക്കാം..

ആവശ്യമുള്ള സാധനങ്ങൾ

അരിപ്പൊടി- 2 കപ്പ് 

ഉപ്പ് – 1 സ്പൂൺ 

എണ്ണ -4 സ്പൂൺ 

ശർക്കര  -200 ഗ്രാം 

തേങ്ങ  -1/2 മുറി തേങ്ങ ചിരകിയത് 

ഏലക്ക -1 സ്പൂൺ 

മഞ്ഞളിന്റെ ഇല -4 എണ്ണം 

വെള്ളം -2 glass

ചെറുപയർ പരിപ്പ്  -1 ഗ്ലാസ്സ് 

തയ്യാറാക്കുന്ന വിധം

 ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് അത് നന്നായിട്ട് അലിഞ്ഞു കഴിയുമ്പോൾ, അതിലേക്ക് തേങ്ങയും, ഏലക്ക പൊടിയും, ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക.. അതിലേക്ക് വേകിച്ചു വെച്ചിട്ടുള്ള ചെറുപയർ പരിപ്പ് കൂടി ചേർത്തു കൊടുക്കാം, എന്നിട്ട് എല്ലാം മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ല കട്ടിയിലാക്കി എടുത്തു മാറ്റിവയ്ക്കുക..

 അതിനുശേഷം ചെയ്യേണ്ടത് ഇടിയപ്പത്തിന്റെ മാവ് ഒരു പാത്രത്തിലേക്ക് ഇട്ട്, ഉപ്പും, എണ്ണയും, തിളച്ച വെള്ളവും ഒഴിച്ച് കുഴച്ചെടുത്തു  ഇടിയപ്പത്തിന് കുഴക്കുന്ന പോലെ കുഴച്ച് ഇടിയപ്പത്തിന്റെ അച്ചിലേക്ക്  നിറച്ചു കൊടുത്തതിനു ശേഷം, മഞ്ഞളിന്റെ ഇട നന്നായി കഴുകി വൃത്തിയാക്കി അതിലേക്ക് കുറച്ച് എണ്ണ തടവിയതിനുശേഷം ഇടിയപ്പത്തിന് പിഴിയുന്ന പോലെ ഇതിലേക്ക് പിഴിഞ്ഞൊഴിച്ച് തയ്യാറാക്കി വെച്ചിട്ടുള്ള മധുരം ഇതിനുള്ളിലേക്ക് വെച്ചുകൊടുത്ത് ഇല കൊണ്ട് തന്നെ മടക്കി, ഇഡ്‌ലി  പാത്രത്തിൽ വച്ച് ആവി കയറ്റി എടുക്കാവുന്നതാണ്..മഞ്ഞളിന്റെ ഇലയുടെ ഗുണവും, മണവും ഒക്കെ ഈ വിഭവത്തിന് കിട്ടുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും..