കേരളത്തിലെ പഴയ കാല മിക്സ്ചർ മിട്ടായി ആണ്‌ | Nostalgic mixture mittayi recipe

Nostalgic mixture mittayi recipe | കേരളത്തിലെ പഴയ കാല മിക്സ്ചർ മിട്ടായി ആണ്‌, കാണുമ്പോൾ തന്നെ മനസ്സിൽ ഓർമ്മകൾ നിറക്കുന്ന മിട്ടായി. ആവശ്യമുള്ള സാധനങ്ങൾ , കടല മാവ് – അര കിലോ
വെള്ളം -കുഴക്കാൻ ആവശ്യത്തിന്
എണ്ണ -വറുക്കാൻ ആവശ്യത്തിന് 
ശർക്കര -അര കിലോ
ഏലക്ക പൊടി -ഒരു സ്പൂൺ
നെയ്യ് – ഒരു സ്പൂൺ

തയാറാക്കുന്ന വിധം | കടല മാവ്, വെള്ളം ഒഴിച്ച് ഇടിയപ്പത്തിന്റെ മാവിന്റെ പാകത്തിൽ കുഴച്ചു എടുക്കുക.
മിക്സ്ചർ തയാറാകുമ്പോൾ ഉണ്ടാക്കുന്ന സേവ് ആദ്യം തയാറാക്കണം. അതിനായി ഇടിയപ്പത്തിന്റെ ചെറിയ ചില്ല് ഇട്ടു, അച്ചിലേക്കു മാവ് നിറച്ചു തിളച്ച എണ്ണയിൽ പിഴിഞ്ഞ്, സേവ് തയാറാക്കി എടുക്കുക.

ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് അതിലേക്കു ശർക്കര ചേർത്ത് നന്നായി ഉരുക്കി അതിലേക്കു ഏലക്ക പൊടിയും ചേർത്ത് കുറുക്കി എടുക്കുക. അതിലേക്കു തയാറാക്കി വച്ചിട്ടുള്ള സേവ് പൊടിച്ചത് ചേർത്ത് നെയ്യും ചേർത്ത് ഇളക്കി, യോജിച്ചു ചേരുമ്പോൾ .

ഒരു പാത്രത്തിൽ നെയ്യ് തേയ്ച്ചു അതിലേക്കു തയാറാക്കിയ മിക്സ്‌ ചേർത്ത് നന്നായി അമർത്തി ഒരു കത്തി കൊണ്ട് ചതുരത്തിൽ മുറിച്ചു, തണുക്കുമ്പോൾ ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. സ്കൂൾ കാലഘട്ടത്തിൽ നിറയെ ഓർമ്മകൾ നൽകുന്ന കേരളത്തിലെ മിക്സ്ചർ മിട്ടായി.