ഇത് 1 സ്പൂൺ വീതം കഴിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ! ശരീരം പുഷ്ടിപ്പെടും, നടുവേദന മാറാനും നിറം വെക്കാനും വിളർച്ച ഇല്ലാതാകും!! | Ulli Ethappazham Lehyam Recipe and Benefits

Ulli Ethappazham Lehyam Recipe and Benefits : ജീവിതചര്യകളിൽ വന്ന മാറ്റങ്ങൾ കൊണ്ടും കാലാവസ്ഥ വ്യത്യാസങ്ങൾ കൊണ്ടും പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതുകൊണ്ടുതന്നെ പല അസുഖങ്ങളും അടിക്കടി വരുന്ന പതിവാണ് ഇപ്പോൾ കണ്ടുവരുന്നത്. അത്തരം പ്രശ്നങ്ങളെല്ലാം അകറ്റി ശരീരം കൂടുതൽ പുഷ്ടിപ്പെടാനും രോഗപ്രതിരോധശേഷി ലഭിക്കാനുമായി ഉപയോഗിക്കാവുന്ന ഒരു ഉള്ളി ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഉള്ളിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കിലോ അളവിൽ ചെറിയ ഉള്ളി തോലുകളഞ്ഞ് വൃത്തിയാക്കി എടുത്തത്, 200 ഗ്രാം അളവിൽ ഈന്തപ്പഴം, ഒരു പിടി അളവിൽ ബദാം, അണ്ടിപ്പരിപ്പ്, തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും, മധുരത്തിന് ആവശ്യമായ കരിപ്പെട്ടി, ഒരു സ്പൂൺ അളവിൽ ജീരകം, ഉലുവ, നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കുക്കറിലേക്ക് തോൽ കളഞ്ഞ് വൃത്തിയാക്കി വെച്ച ഉള്ളിയും ഈന്തപ്പഴവും തേങ്ങാപ്പാലിൽ നിന്ന് കുറച്ചെടുത്തതും ഒഴിച്ച് കുക്കർ അടച്ചുവെച്ച് നാല് വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.

ഈയൊരു സമയം കൊണ്ട് ലേഹ്യത്തിലേക്ക് ആവശ്യമായ ബദാം, കാഷ്യു എന്നിവ വറുത്തെടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. അതേ പാനിൽ തന്നെ ജീരകവും ഉലുവയും ഇട്ട് വറുത്ത് മാറ്റിവെക്കുക. ഉള്ളി കൂട്ടിന്റെ വിസിലെല്ലാം പോയി ചൂടാറി കഴിയുമ്പോൾ ഒരു തവി ഉപയോഗിച്ച് അത് നല്ലതുപോലെ ഉടച്ചു വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യൊഴിച്ച് കൊടുക്കുക. അതിനുശേഷം ഉടച്ചുവച്ച ഉള്ളിയുടെ കൂട്ട് അതിലേക്ക് ഒഴിച്ച് കൈവിടാതെ ഇളക്കുക. ഈയൊരു കൂട്ട് നന്നായി കുറുകി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചു കൊടുക്കുക.

അല്പസമയത്തിനുശേഷം കരിപ്പെട്ടി കൂടി ഉരുക്കി ഒഴിക്കാവുന്നതാണ്. ഈയൊരു കൂട്ട് തിളച്ച് കുറുകി തുടങ്ങുമ്പോൾ ഒന്നാം പാൽ കൂടി ഒഴിച്ച് കൊടുക്കാവുന്നതാണ്. ശേഷം നേരത്തെ വറുത്തുവെച്ച ചേരുവകളെല്ലാം പൊടിച്ചെടുക്കുക. ആദ്യം ബദാം,അണ്ടിപ്പരിപ്പ് എന്നിവയുടെ പൊടി ലേഹ്യത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ലേഹ്യം നല്ലതുപോലെ കുറുകി തുടങ്ങുമ്പോൾ അതിലേക്ക് ജീരകവും ഉലുവയും പൊടിച്ചത് കൂടി ചേർത്ത് ഇളക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ഉള്ളിലേഹ്യം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : PREETHA’S FOOD CHANNEL