കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ. Traditional Kerala maniputtu recipe

കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ ഗോതമ്പു പുട്ട്, അരി പുട്ട് എന്നിയവയിൽ നിന്ന് വ്യത്യസ്തമായ ഒരു മണി പുട്ട് ഉണ്ടാക്കാം. തീർച്ചയായും ഇത് ഏവർക്കും ഇഷ്ട്ടപെടുന്ന ഒന്ന് തന്നെയാണ്. ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ.

ആദ്യം തന്നെ നമുക്ക് പൊടി വാട്ടാൻ ഉള്ള പത്രം എടുക്കാം. ശേഷം അതിലേക്ക് 2 കപ്പ് വറുത്ത അരിപൊടി ഇട്ടു കൊടുക്കാം. എന്നിട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുത്ത് നന്നായി ഒന്ന് മിക്സ്‌ ചെയ്തു എടുക്കാം. ശേഷം അതിലേക് നല്ല ചൂടുള്ള വെള്ളം കുറച്ചീഷേ ഒഴിച്ചു കൊടുത്ത് വാട്ടി എടുക്കാം. കൈമേൽ ഓട്ടാതെ ഇരിക്കാൻ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് നന്നായി കുഴച്ചു എടുക്കാം. അങ്ങനെ (പത്തിരിപ്പൊടിയുടെ മാവ് പോലെ ആക്കി എടുക്കാം ). ശേഷം ആ അരിപൊടി

മാവിനെ ചെറിയ ചെറിയ വട്ടത്തിൽ ഗോൾ രൂപത്തിൽ ഉരുട്ടി എടുക്കാം. അങ്ങനെ എല്ലാം ഗോൾ രൂപത്തിൽ ആക്കിയതിന് ശേഷം വേവിക്കാൻ ഉള്ള പുട്ടിൻ കുറ്റി എടുക്കാം. ഞാൻ ഇവിടെ എടുത്തിരിക്കുന്നത് ചിരട്ട പുട്ട് ഉണ്ടാകുന്ന. ആദ്യം തന്നെ അതിനായി കുക്കറിൽ കുറച്ച് വെള്ളം വച്ചു, അതിന്റെ വിസിൽ ഊരിയതിന് ശേഷം വെള്ളം ചൂടാക്കാൻ വെക്കാം. അതിന് ശേഷം പുട്ടിന്റെ ചില്ല് ഇട്ടതിനു ശേഷം തേങ്ങ ഇടാം,ശേഷം ഉരുട്ടി വച്ചിരിക്കുന്നത് ചെറിയ ഗോളുകൾ (മണിപുട്ടിന്റെ മണികൾ )

സാധാരണ പുട്ടുപൊടി ഇട്ടു കൊടുക്കുന്ന പോലെ നമുക്ക് ഇട്ടുകൊടുത്തു അതിന് മുകളിൽ തേങ്ങ വിതറി കൊടുത്ത്, അതിന്റെ മൂടി വച്ചു അടച്ചു കൊടുത്തതിനു ശേഷം കുക്കറിന്റെ ആവി പോകുന്നതിലേക്ക് ഇറക്കി വച്ചു കൊടുക്കാം. ഒരു 10 to 15 മിനിറ്റുനുള്ളിൽ അതിന് ആവിയും വരും. ആവി വന്നുകഴിഞ്ഞാൽ പാകമായ പുട്ട് എടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. അങ്ങനെ നമ്മുടെ മണിപുട്ട് തയ്യാർ ആയിരിക്കുകയാണ്.കാണുമ്പോൾ തൊന്നും ഇത് വളരെ ഹാർഡ് ആണോ എന്ന്. എന്നാൽ വളരെ സോഫ്റ്റ്‌ ആണ്.ഇതിൽ ഏത് കറി വേണേലും കൂട്ടി കഴിക്കാം. അല്ലെങ്കിൽ തേങ്ങ പാലിൽ പഞ്ചസാര ഇട്ട് കഴിക്കാം. വെറുതെയ്യും കഴിക്കാൻ തൊന്നും. Video credit :Rathna’s kitchen

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamTipsTraditional Kerala maniputtu recipeUseful tips