കൊഴിഞ്ഞു പോയ മുടിയും പനംകുല പോലെ വളരും! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി തെളിവുകൾ സഹിതം!! | Tips To Natural Hair Oil Using Vitamin E Capsule

Tips To Natural Hair Oil Using Vitamin E Capsule : കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ! എന്നാൽ തല കഴുകാനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാഠിന്യം, ഭക്ഷണത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവ മൂലമെല്ലാം മുടികൊഴിച്ചിൽ ഇന്ന് പലരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

മുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് വിറ്റാമിൻ ഇ ഗുളികകൾ. ഇത് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങാനായി സാധിക്കുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന വിറ്റാമിൻ ഗുളികകൾ തലയിൽ ഉപയോഗിക്കുന്ന എണ്ണയോടൊപ്പം മിക്സ് ചെയ്ത് ഉപയോഗപ്പെടുത്താം. അതിനായി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് തിളപ്പിക്കാനായി വയ്ക്കുക. വെള്ളം നന്നായി വെട്ടി തിളച്ചു തുടങ്ങുമ്പോൾ ഒരു പാത്രത്തിൽ തലയിൽ തേക്കാൻ ആവശ്യമായ എണ്ണയൊഴിച്ച്

അത് വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക. വെള്ളത്തിൽ ഇരുന്ന് എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്ത് പുറത്തെടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. അതിലേക്ക് വിറ്റാമിൻ ഇ ഗുളികകൾ കൂടി പൊട്ടിച്ചൊഴിക്കുക. ഇത് മുടിയുടെ സ്‌ക്കാൽപിൽ തേച്ച ശേഷം കുറച്ചുനേരം റസ്റ്റ് ചെയ്യാം. ഈയൊരു സമയം കൊണ്ട് മുടിയിലേക്ക് ആവശ്യമായ ഒരു ഹെയർ പാക്ക് തയ്യാറാക്കാം. അതിനായി ഒരു ബൗൾ എടുത്ത് അതിലേക്കു ഒരു മുട്ടയുടെ വെള്ള ഒഴിച്ചു കൊടുക്കുക.

ശേഷം ഒരു ടീസ്പൂൺ അളവിൽ തൈര് കൂടി അതിലേക്ക് ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ഹെയർ പാക്ക് കൂടി മുടിയിൽ അപ്ലൈ ചെയ്ത ശേഷം കഴുകി കളയാവുന്നതാണ്. ഈ ഹെയർ പാക്ക് ഉപയോഗിക്കുമ്പോൾ തന്നെ മുടിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. അതുവഴി നല്ല ആരോഗ്യമുള്ള മുടി വളർത്തിയെടുക്കാനും സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Naithusworld Malayalam