ഇനി അപ്പത്തിന്  അരി അരക്കണ്ട! അരി അരക്കാതെ  അരിപ്പൊടി കൊണ്ട് ഞൊടിയിടയിൽ സോഫ്റ്റ് പാലപ്പം റെഡി!! | Super Appam Recipe With  Rice Flour

Super Appam Recipe With Rice Flour : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ് പാലപ്പം. കട്ടി കൂടിയ അരികുകളും പഞ്ഞി പോലുള്ള നടുഭാഗവും കഴിക്കാൻ മാത്രമല്ല കാണാനും ഭംഗിയാണ്. വിവിധ കറികളുടെ കൂടെയും പാലും പഞ്ചസാരയും ചേർത്തും ഇത് കഴിക്കാം. പൂവ് പോലെ സോഫ്റ്റ് ആയ പാലപ്പം തയ്യാറാക്കുന്ന വിധം നോക്കാം.

  1. അരിപ്പൊടി – രണ്ട് കാൽ കപ്പ്
  2. പഞ്ചസാര – 1 ടേബിൾ സ്പൂൺ
  3. ഉപ്പ് – ആവശ്യത്തിന്
  4. ഇൻസ്റ്റന്റ് യീസ്റ്റ് – അര ടീ സ്പൂൺ
  5. തേങ്ങ പാൽ – അര കപ്പ്
  6. വെളളം – രണ്ട് കാൽ കപ്പ്
  7. വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

ആദ്യം ഒരു പാത്രത്തിലേക്ക് വറുത്ത അരിപ്പൊടി കാൽ കപ്പ് ചേർക്കുക. ശേഷം ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇത് അടുപ്പിൽ വെക്കുക. തീ കുറച്ച് വെച്ച് കുറുക്കി എടുക്കുക. തിളച്ച് വരുമ്പോൾ കുറുക്കി എടുക്കുക. മിക്സിയുടെ ജാറിലേക്ക് 2 കപ്പ് അരിപ്പൊടി, പഞ്ചസാര, ഇൻസ്റ്റന്റ് യീസ്റ്റ് ഇടുക. ആദ്യം കുറുകി വെച്ചതും കൂടെ ചേർത്ത് അരച്ചെടുക്കുക. ആദ്യം ഒരു കപ്പ് വെള്ളം ഒഴിക്കുക. നന്നായി ഇളക്കി കൊടുക്കുക.

രണ്ട് കപ്പ് വെള്ളം ഒഴിച്ച് അരക്കുക. കാൽ കപ്പ് വെള്ളം കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് അടച്ച് വെച്ച് 6 മണിക്കൂർ റെസ്റ്റിൽ വെക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് മിക്സ് ചെയ്യുക. പഞ്ചസാരയും ഉപ്പും ചേർക്കുക. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അര മണിക്കൂർ അടച്ച് വെക്കുക. ശേഷം അപ്പചട്ടി ചൂടാക്കി മാവ് ഒഴിച്ച് കൊടുക്കുക. പാലപ്പം വെന്തതിനുശേഷം മാറ്റി വെയ്ക്കുക. സോഫ്റ്റ് ആയ പാലപ്പം റെഡി. Video Credit : Jaya’s Recipes – malayalam cooking channel