നെത്തോലി മിക്‌സിയിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിച്ചു പോകും.!! | Special Netholi Snack Recipe

Special Netholi Snack Recipe : നെത്തോലി എന്നത് ഒരു ചെറു മീൻ ആണെങ്കിലും അതിന് ഒരുപാട് നല്ല ഗുണങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ അത് നമ്മുടെ ഭക്ഷണത്തിൽ അത്യാവശ്യമാണ്. എന്നാൽ കുട്ടികൾക്കെല്ലാം കഴിക്കാൻ മടി കൂടി ഉള്ള മീൻകൂടിയാണ് ഇത്. ചെറുമീൻ ആയതുകൊണ്ട് തന്നെ മുള്ള് ഉണ്ടാകും എന്നതാണ് ഇതിനു കാരണവും. നെത്തോലി കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ ? അങ്ങനെ ഒന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. അതിനായി ആവശ്യമായി ഉള്ളത് കുറച്ചു ചേരുവകകൾ മാത്രമാണ്.

മുള്ളുകളഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ മിക്‌സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് ചെറുതാക്കി അരിഞ്ഞു വെച്ചിരിക്കുന്ന സബോള, ഇഞ്ചി, പച്ചമുളക്, വേപ്പില, ഒരു സ്പൂൺ മുളക് പൊടി, ആവശ്യത്തിന് ഉപ്പും, 4 ടേബിൾ സ്പൂൺ കോൺഫ്ലവറും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം കൈയ്യിൽ വെച്ച് തന്നെ ഇഷ്ടമുള്ള രൂപത്തിലാക്കിയെടുക്കുക.

പിന്നീട് എണ്ണയിലിട്ട് വറത്തെടുക്കുക. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു നാലുമണി പലഹാരമായും ഇത് കഴിക്കാവുന്നതാണ്. സ്വാദിഷ്ടമായ ഈ വിഭവം നമ്മുക്ക് പരിചയപ്പെടുത്തിയത് Ladies planet By Ramshi എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..