സാരി കീറി പോയോ? വെറും 1 മിനിറ്റിൽ പരിഹരിക്കാം! മെഷീൻ ഇല്ലാതെ വെറും ഒരു മിനിറ്റിൽ കീറിയ തുണി ശെരിയാക്കി എടുക്കാം!! | Saree Hole Repair Tips

Saree Hole Repair Tips : സ്ഥിരമായി ഉപയോഗിക്കുന്ന തുണികളിൽ ചെറിയ കീറലുകളും പോറലുകളും ഉണ്ടാകുന്നത് സ്വാഭാവികമായിരിക്കും. സാധാരണയായി ഇത്തരം കീറലുകൾ ഉണ്ടാകുമ്പോൾ ചിലത് മെഷീൻ ഉപയോഗിച്ച് സ്റ്റിച്ച് ചെയ്യാൻ സാധിക്കുമെങ്കിലും മറ്റ് ചിലത് സ്റ്റിച്ച് ചെയ്തെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സമയമില്ലാത്ത അവസരങ്ങളിൽ സ്റ്റിച്ച് ചെയ്തെടുക്കുക എന്നത് പ്രായോഗികമായ കാര്യമല്ല.

അത്തരം അവസരങ്ങളിൽ കീറിയ തുണികളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ കീറിയ തുണികൾ ഒട്ടിച്ച് എടുക്കാനായി ഒരു പ്രത്യേക ക്ലോത്തിങ് ടെയ്പ്പ് ആണ് ഉപയോഗിക്കുന്നത്. മിക്ക ഓൺലൈൻ വെബ്സൈറ്റുകളിലും ഈയൊരു ടെയ്പ്പ് ഇപ്പോൾ ലഭ്യമാണ്. ആദ്യം തന്നെ കീറിയ തുണി നല്ല രീതിയിൽ ഒന്ന് അയൺ ചെയ്ത് എടുക്കുക. അതിനുശേഷം കീറിയ ഭാഗത്തെ തുണിയോട് സാമ്യമുള്ള മറ്റൊരു തുണി അതേ ആകൃതിയിൽ കട്ട് ചെയ്ത് എടുക്കുക.

അതല്ല സാരി പോലുള്ള തുണികളിലാണ് പാച്ച് വർക്ക് ചെയ്യേണ്ടത് എങ്കിൽ കാണാത്ത ഭാഗത്തുനിന്നും ഒരു ചെറിയ പീസ് കട്ട് ചെയ്ത് എടുത്താലും മതി. അതിനുശേഷം ക്ലോത്തിംഗ് ടെയ്പ്പ് കീറിയ ഭാഗത്തായി ഒട്ടിച്ചു കൊടുക്കുക. അതിനു മുകളിലേക്ക് പുതിയതായി കട്ട് ചെയ്ത് പീസ് വച്ചു കൊടുക്കുക. തുണി നല്ല രീതിയിൽ കീറിയ ഭാഗത്ത് ഒട്ടിപ്പിടിച്ച് ഇരിക്കാനായി അയൺ ബോക്സ് ചൂടാക്കിയ ശേഷം ഒന്നുകൂടി പ്രസ് ചെയ്തു കൊടുക്കണം. ഇതുതന്നെ മറ്റൊരു രീതിയിൽ കൂടി ചെയ്തെടുക്കാം.

അതായത് പാച്ചു ചെയ്യാൻ എടുക്കുന്ന തുണിയുടെ പുറകിലായി ക്ലോത്തിങ് ടെയ്പ്പ് ഒട്ടിച്ചു കൊടുക്കുക. ശേഷം കീറിയ ഭാഗത്ത് അമർത്തി അയൺ ചെയ്തു കൊടുത്താൽ മതിയാകും. ഈയൊരു രീതിയിൽ പാച്ചു വർക്ക് ചെയ്തെടുത്താലും അത് സാരിയിൽ തിരിച്ചറിയുകയും ഇല്ല. വളരെ എളുപ്പത്തിൽ സ്റ്റിച്ചിങ് അറിയാത്തവർക്ക് പോലും ഈ ഒരു ക്ലോത്തിംഗ് ടെയ്പ്പ് ഉപയോഗിച്ച് കീറിയ തുണികൾ എളുപ്പത്തിൽ പാച്ച് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Tailors E World