കുരുമുളകിട്ട മത്തി Sardine Pepper Curry (Kerala Style)


സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു രുചിയാണ് കുരുമുളക് മത്തിക്ക്.
കുക്കറിൽ വച്ച് വേവിക്കാൻ പറ്റുന്ന വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന ഒരു ഡിഷാണ് ചോറിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും ദോശയുടെ കൂടെയും ചപ്പാത്തിയുടെ കൂടെ കഴിക്കാവുന്നതാണ്


വളരെ നല്ല രുചിയാണിത്. എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം ആദ്യമായി ഒരു ബൗളിലേക്ക് കുറച്ചു കാശ്മീരി മുളകുപൊടി,കുരുമുളകുപൊടി,
മഞ്ഞൾപൊടി,ആവശ്യത്തിന് ഉപ്പ് ഈ പൊടികളെല്ലാം നന്നായി മിക്സ് ചെയ്ത ശേഷം കഴുകിവെച്ച മീനിലേക്ക് ചേർത്തു കൊടുക്കാം ഒരു 10 മിനിറ്റ് റസ്റ്റ് ചെയ്ത ശേഷം ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ഈ മീന് മീതെ വെച്ചുകൊടുത്തു നന്നായിട്ട് മിക്സാക്കാം ഇനി ഇതിലേക്ക് ആവശ്യത്തിന് പുളിയും രണ്ട് പച്ചമുളകും ചേർത്തു കൊടുക്കാം ഇനി കുക്കർ അടച്ചുവെച്ച് ഹൈ ഫ്ലെയിമിൽ

രണ്ട് വിസിൽ ആകുമ്പോൾ കുക്കർ ഓഫ് ചെയ്യാം ഇനി തണുത്തതിനു ശേഷം നമ്മുടെ ഇഷ്ടത്തിന് സർവ് ചെയ്ത് എടുക്കാവുന്നതാണ്.വളരെ നല്ല രുചിയാണ് ഈ കറിക്ക് ഒരു പ്രത്യേക മണവും രുചിയുമെല്ലാം ഉണ്ട് എല്ലാവരും ട്രൈ ചെയ്തു നോക്കണം.
ഉണ്ടാക്കുന്ന വിധം വീഡിയോയിൽ നൽകിയിട്ടുണ്ട് വീഡിയോ കൂടി കണ്ട് എല്ലാവരും സബ്സ്ക്രൈബ് ലൈക്കും ഷെയറുംചെയ്യാൻ മറക്കല്ലേ.

Sardine Pepper Curry (Kerala Style)