ഈ ഒരു സൂത്രം ചെയ്താൽ മതി! സാമ്പാറിലും ചിക്കൻ കറിയിലും ഉപ്പ് കൂടിയെന്ന് ഇനി ആരും പറയില്ല! വെറും 5 മിനിറ്റ് മതി!! | Reduce Excess Salt In Curries

Reduce Excess Salt In Curries : അടുക്കളയിൽ തിരക്കിട്ട് പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ മിക്കപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ് കറികളിൽ ഉപ്പിന്റെ അളവ് കൂടിപ്പോകുന്നത്. പലപ്പോഴും കറിയിൽ ഉപ്പിട്ടിട്ടില്ല എന്ന് ഓർമ്മയിൽ രണ്ടു തവണയെല്ലാം ഇടുമ്പോഴാണ് ഇത്തരത്തിൽ കൂടുതൽ അളവിലുള്ള ഉപ്പ് കറികളിൽ ഉണ്ടാകാറുള്ളത്. പലപ്പോഴും ഇത്തരത്തിൽ ഉപ്പു കൂടിയ കറികൾ കളയേണ്ടി വരാറും ഉണ്ട്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന

കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാമ്പാർ, ചിക്കൻ കറി, ബീഫ് പോലുള്ള കറികൾ തയ്യാറാക്കുമ്പോഴാണ് ഉപ്പ് കൂടുതലായത് എങ്കിൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യം ഉരുളക്കിഴങ്ങ് പുഴുങ്ങി ചേർക്കുക എന്നതാണ്. എന്നാൽ സാധാരണ ഉരുളക്കിഴങ്ങ് വേവിക്കുന്ന രീതിയിൽ ഇത് കൂടുതലായി പൊടിഞ്ഞു പോകേണ്ട ആവശ്യമില്ല. ഉരുളക്കിഴങ്ങ് മീഡിയം സൈസിൽ ഉള്ള കഷ്ണങ്ങളായി അരിഞ്ഞെടുത്ത് ഒന്ന് ചൂടാക്കിയ ശേഷം

ആവശ്യമുള്ള കറിയിലേക്ക് ചേർത്ത് ഒരു തവണകൂടി തിളപ്പിക്കുക. കറിയിൽ ഉരുളക്കിഴങ്ങ് ഇഷ്ടമാണെങ്കിൽ അത് കറിയോടൊപ്പം ചേർക്കുകയോ അതല്ലെങ്കിൽ കുറച്ചു വലിപ്പമുള്ള കഷണങ്ങളായി ഇട്ട് ആവശ്യം കഴിഞ്ഞാൽ എടുത്ത് മാറ്റുകയോ ചെയ്യാവുന്നതാണ്. മറ്റൊരു രീതി തേങ്ങാപ്പാൽ ഒഴിക്കുന്നതാണ്. കറികളിലെ ഉപ്പിന്റെ അംശം കുറയ്ക്കാനായി ഒരു ഗ്ലാസ് അളവിൽ തേങ്ങാപ്പാൽ കൂടി കറിയിലേക്ക് ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കുക.

ഇത്തരത്തിൽ ചിക്കൻ കറി, ബീഫ് കറി എന്നിവയിലെല്ലാം ഉണ്ടാകുന്ന ഉപ്പിന്റെ അളവ് കുറയ്ക്കാനായി സാധിക്കും. അതല്ലെങ്കിൽ അൽപ്പം തേങ്ങാപ്പീര ചേർത്തു കൊടുക്കുകയോ, അതല്ലെങ്കിൽ സാമ്പാർ പോലുള്ള കറികളിൽ കുറച്ചുകൂടി പുളി ചേർത്തു കൊടുക്കുകയോ ചെയ്യാവുന്നതാണ്. കൂടുതൽ പുളി ഇഷ്ടമല്ലാത്തവർക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞ ശേഷം കറിയിലേക്ക് ചേർത്തു കൊടുത്തും ഉപ്പിന്റെ അളവ് കുറയ്ക്കാനായി സാധിക്കും. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Grandmother Tips

Banana snack recipeEasy recipesHealthy foodsHow to make easy snackImportant kitchen tips malayalamKeralafoodReduce Excess Salt In CurriesTipsUseful tips