ഒരു കിടിലൻ പച്ചരി പലഹാരം raw rice special snack recipe

ഒരു കിടിലൻ പച്ചരി പലഹാരം ഒരു കിടിലൻ പച്ചരി പലഹാരം പച്ചരി മൂന്നുമണിക്കൂർ കുതിരാൻ വയ്ക്കാം. ഇനി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തേങ്ങ ചെറിയ ഉള്ളി പച്ചമുളക് ജീരകം. ഇത്രയും അരിയുടെ ഒപ്പം നന്നായിട്ട് അരച്ചെടുക്കാം. നന്നായിട്ട് അരഞ്ഞശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കാം.

ഇനി ഇത് ലോ ഫ്ലൈമിൽ വച്ച് നന്നായിട്ട് ഇളക്കിക്കൊണ്ടേയിരിക്കുക. വെള്ളമെല്ലാം വറ്റി നന്നായിട്ട് മാവ് കുറുകി ഇടിയപ്പത്തിന് കുഴക്കുന്ന പരുവമാകുമ്പോൾ വേറൊരു പാത്രത്തിലേക്ക് ഇത് മാറ്റി കൊടുക്കാം. ഇനി സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി ഇത്രയും കൂടി എടുത്തു നന്നായിട്ട് വഴറ്റിയെടുക്കാം.

ഇതിലേക്ക് കുറച്ച് മഞ്ഞപ്പൊടിയും ഇറച്ചി മസാല പൊടിയും ചേർത്തു വഴറ്റാം. ഇനി ഇതിലേക്ക് ചിക്കൻ വേവിച്ച് മിക്സിയിൽ ഒന്ന് ക്രഷ് ചെയ്തിട്ട് വഴറ്റിയെടുക്കാം. ചിക്കൻ ഇല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ചേർത്താലും മതിയാകും. ഇനി ഒരു വാഴയില എടുത്ത് അതിലേക്ക് നേരത്തെ കുഴച്ചുവെച്ച മാവ് ഓരോ ഉരുളകളാക്കി പരത്തി

ഈ മാവിന്റെ ഉള്ളിലേക്ക് ഈ ഫില്ലിംഗ് വെച്ചുകൊടുക്കാം. ഒരു ഇലയിലെ മാവിൽ മാത്രമേ ഫില്ലിംഗ് വയ്ക്കാവൂ. അടുത്ത ഇലയിലെ മാവ് അങ്ങനെ ഇതിന്റെ മേലെ വെച്ച് ഇഡലിത്തട്ടിൽ വെച്ച് വേവിച്ചെടുക്കാം. ഇത് ഉണ്ടാക്കുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട് എല്ലാവരും വീഡിയോ കൂടി കണ്ടിട്ട് സബ്സ്ക്രൈബ് ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ.

raw rice special snack recipe