പഴയ ഡ്രസ്സുകൾ ഇരിപ്പുണ്ടോ? ഒഴിവാക്കിയ പഴയ ഡ്രസ്സുകൾ കൊണ്ടുള്ള ഈ 5 ഐടിയകൾ കണ്ടാൽ ഞെട്ടും!! | Old Dress Reuse Idea

Old Dress Reuse Idea : നമ്മുടെയെല്ലാം വീടുകളിലെ ഉപയോഗിച്ച് പഴകിയ തുണികൾ എന്തുചെയ്യണമെന്ന് അറിയാതെ വെറുതെ സൂക്ഷിച്ച് വയ്ക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. ഇവ വേസ്റ്റിനോടൊപ്പം കളയാനും സാധിക്കില്ല അതുപോലെ കത്തിച്ചു കളയാനും ബുദ്ധിമുട്ടാണ്. എന്നാൽ അത്തരത്തിൽ പഴകിയ തുണികൾ ഇനി വെറുതെ സൂക്ഷിച്ചു വയ്ക്കേണ്ട ആവശ്യമില്ല. അതുപയോഗിച്ച് വീട് വൃത്തിയാക്കാൻ ആവശ്യമായ പല സാധനങ്ങളും ഉണ്ടാക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഉപയോഗിച്ച് പഴകിയ ലെഗിൻസ് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് ക്ലീൻ ചെയ്യാനുള്ള ഒരു മോപ് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ലെഗിൻസിന്റെ കാലിന്റെ ഭാഗം രണ്ടിഞ്ച് വീതി വരുന്ന രീതിയിൽ കട്ട് ചെയ്ത് എടുക്കുക. ഇപ്പോൾ ഒരു ഭാഗത്ത് സ്റ്റിച്ച് ചെയ്തതും മറുഭാഗം ഓപ്പൺ ആയ രീതിയിലും ആയിരിക്കും ഉണ്ടാവുക. ശേഷം മുറിച്ചെടുത്ത തുണി കഷ്ണത്തിന്റെ മുകളിൽ നിന്നും താഴേക്ക് അര ഇഞ്ച് ഗ്യാപ്പിൽ മുറിച്ചു കൊടുക്കുക. അത്യാവശ്യം കട്ടിയുള്ള ഒരു കോലെടുത്ത് അതിൽ നിന്നും മുകളിൽ നിന്നും താഴേക്ക് വരുന്ന രീതിയിൽ തുണി കഷണം ചുറ്റി താഴെ വരെ എത്തിക്കുക.

ഏറ്റവും താഴെ ഭാഗത്തായി ഒന്ന് സ്റ്റിച്ച് ചെയ്തു കൊടുക്കുകയോ അല്ലെങ്കിൽ ഗ്ലു ഗൺ ഉപയോഗിച്ച് ഒട്ടിക്കുകയോ ചെയ്യാവുന്നതാണ്. ഈയൊരു സാധനം ഉപയോഗപ്പെടുത്തി സ്റ്റെയർകെയ്സിലും മറ്റും ഉണ്ടാകുന്ന പൊടികളെല്ലാം എളുപ്പത്തിൽ തട്ടി കളയാനായി സാധിക്കുന്നതാണ്. അതുപോലെ ഉപയോഗിച്ചു പഴകിയ ഷോൾ വീട്ടിൽ ഉണ്ടെങ്കിൽ അത് വെറുതെ കളയേണ്ട. ഷോളെടുത്ത് അതിനെ കൃത്യമായി നാലായി വരുന്ന രീതിയിൽ മടക്കി എടുക്കുക. മുകൾഭാഗത്ത് ഒരു ഹാങ്ങർ വെച്ച ശേഷം നടുഭാഗം സ്റ്റിച്ച് ചെയ്തു കൊടുക്കുക.

അതിനുശേഷം ഷോളിനെ വീണ്ടും ഒരുതവണകൂടി മടക്കിക്കൊടുത്ത് സ്റ്റിച്ച് ചെയ്യുക. ഷോളിന്റെ നാല് വശവും കവർ ചെയ്യുന്ന രീതിയിൽ സ്റ്റിച്ച് ചെയ്തു കൊടുക്കണം. ഷോളിന് ഭംഗി ലഭിക്കാനായി കുറച്ച് ലൈസ് ഉപയോഗപ്പെടുത്താവുന്നതാണ്. ഷോളിന്റെ ചുറ്റും അതുപോലെ മുകളിൽ സ്റ്റിച്ച് ചെയ്ത ഭാഗത്തും ലൈസ് എടുത്ത് ഒരു ഗ്ലൂ സ്റ്റിക്ക് ഉപയോഗപ്പെടുത്തി ഒട്ടിച്ച് വയ്ക്കാവുന്നതാണ്. ഇത്രയും ചെയ്തുകഴിഞ്ഞാൽ അടുക്കളയിൽ കവറുകളും മറ്റും സൂക്ഷിച്ച് വയ്ക്കാനുള്ള ഒരു സ്റ്റോറേജ് ബാഗിന്റെ രൂപത്തിൽ ഷാൾ ഉപയോഗപ്പെടുത്താവുന്നതാണ്‌. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Thaslis Tips World