മസാല ഷവായി മസാല ഷവായി ചതക്കട്ടിയുള്ള ചിക്കൻ പീസ് എടുക്കാം കുറച്ചു വറ്റൽമുളക് എടുത്ത് അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കാം. ചെറിയ ഉള്ളി,
വെളുത്തുള്ളി,തക്കാളി,മല്ലിയില, മല്ലിപ്പൊടി ഗരം മസാല പൊടി,വിനാഗിരി, നേരത്തെ കുതിരാൻ വെച്ച വറ്റൽ മുളക്,അരയാൻ ആവശ്യമായ വെള്ളവും ചേർത്ത് നന്നായിട്ട് അരച്ചെടുക്കാം.ഇത് എടുത്തുവച്ച ചിക്കൻ ലേക്ക് ഒഴിച്ച് പുരട്ടിയെടുക്കാം. ഒരു നാലു മണിക്കൂർ എങ്കിലും ഇത് അടച്ച് മൂടി ഫ്രിഡ്ജിൽ വയ്ക്കണം
എന്നാൽ മാത്രമേ മസാല നന്നായിട്ട് ചിക്കൻ ലേക്ക് പിടിക്കുകയുള്ളൂ. ഇത് കുക്കറിൽ വച്ച് നന്നായിട്ട് വേവിച്ചെടുക്കാം വെള്ളം ഒന്നും ഒഴിക്കാതെ വേണം വേവിച്ചെടുക്കാൻ വെന്ത ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് ഈ ചിക്കൻ ഫ്രൈ ചെയ്തെടുക്കാം. ഫ്രൈ ചെയ്ത ചിക്കൻ ഒരു പാത്രത്തിലേക്ക് മാറ്റി നേരത്തെ ബാക്കി വന്ന ചിക്കൻ
വേവിച്ചപ്പോഴുള്ള ഗ്രേവി ഒന്ന് വറ്റിച്ചെടുത്ത് ഇതിലേക്ക് ഒഴിച്ച് നന്നായിട്ട് സെർവ് ചെയ്യാം. വളരെ നല്ല രുചിയാണിത് എല്ലാവരും ട്രൈ ചെയ്തു നോക്കണം ഉണ്ടാക്കുന്ന വിധം പൊടികളുടെ അളവുകളും എല്ലാം വീഡിയോയിൽ കൊടുത്തിട്ടുണ്ട് എല്ലാവരും വീഡിയോ കൂടി കണ്ട് സബ്സ്ക്രൈബ്,ലൈക്,ഷെയർ ചെയ്യാൻ മറക്കല്ലേ