മൈദ ചീസ് ബോൾ maida cheese balls

മൈദ ചീസ് ബോൾ മൈദ കൊണ്ട് പൊറോട്ടയാണ് സാധാരണ എല്ലാവരും കഴിച്ചിട്ടുള്ളത് എന്നാൽ ഇങ്ങനെ ഒരു സ്നാക്സ് എല്ലാവരും ഉണ്ടാക്കി നോക്കണം വളരെ നല്ലൊരു രുചിയാണിത് കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന രുചിയാണ് ഇതിന്. അപ്പോൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യമായി ഒരു കപ്പ് പാല് ഒരു പാനിലേക്ക് ഒഴിക്കുക. ഇതിലേക്ക് ഒരു ബട്ടർ ഇട്ടുകൊടുക്കാം നെയ്യും ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർക്കാം ഒന്നു നന്നായി ഇളക്കിയശേഷം ഇതിലേക്ക് മൈദ ഇട്ടുകൊടുക്കാം. ഇത് സമൂസ മാവിന്റെ പരുവം ആകുന്നത് വരെ നന്നായിട്ട് ഇളക്കി കൊടുക്കാം

ചെറിയ തീയിൽ വച്ച് വേണം ഇളക്കാൻ. ഇതിന് ഒരു ബൗളിലേക്ക് മാറ്റാം എന്നിട്ട് കൈകൊണ്ട് കുഴക്കാവുന്ന തണുപ്പ് ആകുമ്പോൾ ഇത് കുറച്ചുകൂടി നന്നായിട്ട് കുഴച്ച് നമുക്ക് സ്നാക്ക് റെഡി ആക്കാം. റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ട ആവശ്യമില്ല. അത് നിങ്ങൾക്ക് ഇഷ്ടമുള്ള ചീസ് എടുക്കാവുന്നതാണ്.

ഇനി ഓരോ ഉരുളകൾ എടുത്ത് അതിനകത്തേക്ക് ചീസ് ഫിൽ ചെയ്ത് ഉരുളകളാക്കിയെടുക്കാം. ഉരുളകളാക്കിയത് ഇനി നമുക്ക് ഫ്രൈ ചെയ്തെടുക്കാം.ഒരു പാനിൽ എണ്ണയൊഴിച്ച് മീഡിയം ഫ്ലൈമിൽ ഇടണം. ഒരുപാട് തീ ആയായാൽ വെന്ത് കിട്ടാൻ പാടാണ് അപ്പോൾ ചെറിയ തീയിലിട്ട് വേണം ഇത് ഫ്രൈ ചെയ്ത് എടുക്കാൻ. എല്ലാ ബോൾസും

ട്രൈ ചെയ്ത് എടുത്ത ശേഷം ഇനി തണുക്കുമ്പോൾ ഇത് മുറിച്ചു നോക്കാവുന്നതാണ് ചീസ് ഇങ്ങനെ മെൽറ്റ് ആയി നല്ല മണത്തോടുകൂടി ഇരിക്കുന്നുണ്ടാകും വളരെ നല്ല രുചിയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കണം ഉണ്ടാക്കുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട്. എല്ലാവരും വീഡിയോ കൂടെ കണ്ട് ചാനൽ സബ്സ്ക്രൈബ് ലൈകും ഷെയർ ചെയ്യാൻ മറക്കല്ലേ.

Maida cheese balls