1 കപ്പ് ചോറ് കൊണ്ട് 10 മിനിറ്റിൽ നാടൻ നുറുക്ക്.!! ബാക്കി വന്ന ചോറ് കൊണ്ട് കറുമുറാ കൊറിക്കാൻ മുറുക്ക് ഉണ്ടാക്കാം.. | Left Over Rice Murukku Recipe
Left Over Rice Murukku Recipe : ബേക്കറികളിൽ നിന്നും സ്ഥിരമായി സ്നാക്സ് വാങ്ങി കഴിക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ മുറുക്ക് പോലുള്ള സാധനങ്ങൾ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായി ബാക്കി വന്ന ചോറ് ഉപയോഗപ്പെടുത്തുകയും ചെയ്യാം. അത്തരത്തിൽ മുറുക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മുറുക്ക് ഉണ്ടാക്കാനായി

ആവശ്യമായിട്ടുള്ള സാധനങ്ങൾ ബാക്കി വന്ന ചോറ് ഒരു കപ്പ്, കായം കാൽ ടീസ്പൂൺ, മുളകുപൊടി ഒരു ടീസ്പൂൺ, ജീരകം കാൽ ടീസ്പൂൺ, എള്ള് കാൽ ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, അരിപ്പൊടി, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എടുത്തു വച്ച ചോറ് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു പേസ്റ്റിലേക്ക് എടുത്തുവച്ച പൊടികളും എള്ളും ചേർത്ത് നല്ലതുപോലെ
മിക്സ് ചെയ്യുക. ശേഷം മാവിന്റെ കൺസിസ്റ്റൻസി നോക്കി അരിപ്പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചെടുത്ത് മാറ്റി വയ്ക്കുക. ശേഷം മുറുക്ക് ഉണ്ടാക്കുന്നതിനുള്ള അച്ച് ഇട്ടു കൊടുക്കുക. ഈയൊരു സമയം മുറുക്ക് വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കാനായി അടുപ്പത്ത് വയ്ക്കാവുന്നതാണ്. തയ്യാറാക്കി വെച്ച മാവ് സേവനാഴിയിലേക്ക് ഇട്ട് വട്ടത്തിൽ പരത്തി മുറുക്കിന്റെ രൂപത്തിലാക്കി സെറ്റ് ചെയ്ത് വയ്ക്കാവുന്നതാണ്.
എണ്ണ നന്നായി ചൂടായി വരുമ്പോൾ പരത്തി വെച്ച മാവ് എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. മുറുക്കിന്റെ രണ്ടുവശവും നല്ലതുപോലെ മൊരിഞ്ഞ് വന്നു കഴിഞ്ഞാൽ എണ്ണയിൽ നിന്നും കോരി മാറ്റാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ മുറുക്ക് റെഡിയായി കഴിഞ്ഞു. കടകളിൽ നിന്നും വാങ്ങുന്ന മുറുക്കിനേക്കാൾ കൂടുതൽ രുചി ഇങ്ങനെ ഉണ്ടാക്കുമ്പോൾ ലഭിക്കും. മാത്രമല്ല ബാക്കി വന്ന ചോറ് വെറുതെ കളയേണ്ട ആവശ്യവും വരുന്നില്ല. ഇതിൽ എള്ള് ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് അത് ഒഴിവാക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : KeralaKitchen Mom’s Recipes by Sobha