ബീറ്റ്റൂട്ട് അച്ചാർ കഴിച്ചിട്ടുണ്ടോ.!! അസാധ്യ രുചിയിൽ ഒരു ബീറ്റ്റൂട്ട് അച്ചാർ.. ഇതേപോലെ തയ്യാറാക്കി നോക്കൂ.!! | Kerala Style Tasty Beetroot Pickle

Kerala Style Tasty Beetroot Pickle : എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു റെസിപ്പി ആണ് അച്ചാർ. എല്ലാവരും പലവിധം അച്ചാറുകൾ ഉണ്ടക്കാർ ഉണ്ട്.ഇന്ന് നമ്മുക്ക് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ.. നിങ്ങൾ ബീറ്റ്റൂട്ട് അച്ചാർ കഴിച്ചട്ടുണ്ടോ..ഈ ഒരു അച്ചാർ മാത്രം മതി നമുക്ക് ചോറ് തിന്നാൻ.വായയിൽ കപ്പൽ ഓടും അത്രക്ക് ടേസ്റ്റ് ആണ് ഈ ബീറ്റ്റൂട്ട് അച്ചാർ.വളരെ സിമ്പിൾ ആയി അടിപൊളി ബീറ്റ്റൂട്ട് അച്ചാർ.കുട്ടികളും വീട്ടിൽ ഉള്ളവർക്കും ഒരുപോലെ ഇഷ്ടമാവും ഈ അച്ചാർ.നല്ല ഒരു ബീറ്റ്റൂട്ട് അച്ചാർ ആണ് ഇന്ന് ഉണ്ടാകുന്നത്.ബീറ്റ്റൂട്ട് അച്ചാറിന് നല്ല ഒരു പ്രേത്യക ടേസ്റ്റ് ആണ്.നമ്മൾ പൊറത്തു നിന്ന് വാങ്ങിക്കുമ്പോൾ ആ ഒരു ടേസ്റ്റ് നമുക്ക് കിട്ടില്ല.വീട്ടിൽ തയ്യാറാകുമ്പോൾ ഒരു അടിപൊളി ടേസ്റ്റ് തന്നെ ആണ്.ഏത് തരം അച്ചാർ ആണെങ്കിലും അതുപോലെ ആണ്.

അച്ചാർ ഉണ്ടാകാൻ വേണ്ടി 2 സ്‌മോൾ ബീറ്റ്റൂട്ട് ആണ് ആവിശ്യം.ബീറ്റ്റൂട്ട് നല്ലപോലെ തൊലി ഒകെ കളഞ്ഞ് ചെറുതാക്കി അരിയണം.ആദ്യം തന്നെ നമുക്ക് ബീറ്റ്റൂട്ട് വറുത്തെടുക്കണം.അതിനെ ആയിട്ട് നമ്മൾ ആദ്യം ഒരു പേൻ അടുപ്പത് വെക്കണം.ചൂടായ പേനിലേക്ക് 4 സ്പൂൺ വെളിച്ചെണ്ണ ചേർത്തുകൊടുക്കാം.വെളിച്ചണ്ണയിലാണ് ബീറ്റ്റൂട്ട് വറുത്തെടുക്കുന്നത് നിങ്ങൾക്ക് വേണമെങ്കിൽ നല്ല എണ്ണ യിൽ വറുത്തെടുക്കാം.ഞാൻ ആദ്യം വറുകുന്നത് വെളിച്ചണ്ണയിലും പിന്നെ അച്ചാർ ഉണ്ടാകുന്നത് നല്ലെണ്ണ യിലും ആണുട്ടോ.ബീറ്റ്റൂട്ട് ഒരു 5 ,6 മിനിറ്റ് വറുത്തെടുക്കാം.ബീറ്റ്റൂട്ട് നല്ലതുപോലെ ഫ്രൈ ആയി വന്നിട്ടുണ്ട്.ഇനി നമുക്ക് അത് വരെ പാത്രത്തിലേക്ക് മാറ്റിവെക്കാം .

ഇനി നമുക്ക് അച്ചാർ എങ്ങനെ ഉണ്ടാകുന്നത് എന്ന് നോകാം.ഒരു പേൻ വെക്കാം അതിലൊട്ട് നല്ലെണ്ണ ചേർത്തുകൊടുകാം.എണ്ണ നന്നായി ചൂട് ആയി വരുമ്പോൾ 3 സ്‌പൂൺ മാറ്റിവെക്കാം.ഇനി ബാക്കി പേനിലേക്ക് കടുക്ക് ഇട്ട് പൊട്ടിച്ചെടുക്കാം.അതിലേക്ക് അര സ്‌പൂൺ ഉലുവ ചേർത്തുകൊടുക്കാം.ഉലുവ നന്നായി മുത്തുവാരുമ്പോൾ അതിലേക്ക് കറി വേപ്പില ചേർത്തുകൊടുക്കാം.അതിലേക്ക് 3 പച്ചമുളക്ക് ചേർത്തുകൊടുകാം .ശേഷം ഒന്നര സ്പൂൺ വെളുത്തുള്ളി ഇട്ട് കൊടുക്കാം.അതിലേക്ക് ഒന്നര സ്പൂൺ ഇഞ്ചി ഇട്ടുകൊടുകാം.എന്നിട്ട് ഒരു മിനിറ്റ് ഇതു നന്നായി വഴറ്റിക്കൊടുക്കാം.അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ മുളക് പൊടി ചേർത്തുകൊടുക്കാം.അര സ്പൂൺ മഞ്ഞൾ പൊടി .അര കായം.പൊടികൾ ചേർത്തിട്ട് നല്ലപോലെ വഴറ്റിക്കൊടുക്കം.തീ കുറച് വെച്ചിട്ട് വെള്ളം പൊടികൾ ചേർത്തുകൊടുക്കാൻ.ഇനി നമുക്ക് ഇതിലേക്ക് അര കപ്പ് വിനാഗിരി ചേർത്തുകൊടുകാം.എന്നിട്ട് നല്ല പോലെ ഇളകി കൊടുക്കാം.ഇനി നമുക്ക് ഇതിലേക്ക് ആവിശ്യത്തിന്ന് ഉപ്പ് ചേർത്തുകൊടുക്കാം.ഞാൻ ഏകദേശം 2 സ്‌പൂൺ കല്ലുപ്പ് ആണ് ചേർത്തുകൊടുത്തത്.

എന്നിട്ട് വീണ്ടും നല്ലത് പോലെ ഇളകി കൊടുക്കാം.അതിന് ശേഷം നമ്മൾ ഫ്രൈ ചെയ്തു മാറ്റി വെച്ച ബീറ്റ്റൂട്ട് ചേർത്തുകൊടുക്കാം.എന്നിട്ട് നല്ല പോലെ ഇളകി കൊടുക്കാം.അതിന് ശേഷം അടുപ്പത്തിന് മാറ്റം.നല്ലത് പോലെ തണുക്കാൻ നമുക്ക് വെയിറ്റ് ചെയ്യാം.ഇനി നിങ്ങൾക്ക് കുറച് കൂടി ലൂസ് ആയി അച്ചാർ വേണം ഉണ്ടങ്കിൽ കുറച് കൂടി വിനാഗിരി ചേർത്തുകൊടുക്കാം.ഇനി നമുക്ക് ഇത് ഭരണിയിലോ കുപ്പിലോ എട്ട് കൊടുക്കാം.സാധനം സെറ്റ്.വെള്ളത്തിന്റെ അംശം ഒട്ടും ഇല്ലാത്ത പാത്രത്തിൽ വേണം എട്ട് അച്ചാർ സൂക്ഷിക്കാൻ.ഇല്ലങ്കിൽ പെട്ടെന്ന് ചീത്ത ആവും.ഇനി നമ്മൾ നേരത്തെ ചൂടാക്കി വെച്ച എണ്ണ അതിലേക്ക് ഇട്ട് കൊടുക്കാം.ഇങ്ങനെ ചെയ്താൽ കൊറേ നാൾ കേടുകൂടാതെ ഇരിക്കുകയും ടേസ്റ്റും കൂടും.ഇത്രം രുചിയിൽ നിങ്ങൾക്ക് പുറത്തു നിന്നും കഴിക്കാൻ പറ്റില്ല. Kerala Style Tasty Beetroot Pickle credit : Kannur kitchen

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKerala Style Tasty Beetroot PickleKeralafoodTipsUseful tips