ഹൈദരാബാദി ഫിഷ് ബിരിയാണി ഒരു റസ്റ്റോറന്റിൽ ഉണ്ടാക്കുന്നതിനേക്കാൾ നല്ല രുചിയിൽ നമുക്ക് വീട്ടിൽ തന്നെ നന്നായിട്ട് ഉണ്ടാക്കാൻ കഴിയുന്ന ഒരു ബിരിയാണിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണം വളരെ നല്ല ടേസ്റ്റ് ആണ്. ഇതിനുവേണ്ട ഫിഷ് കഴുകി വൃത്തിയാക്കി വയ്ക്കാം ദശ കട്ടിയുള്ള മീൻ നോക്കി വേണം എടുക്കാൻ ഏത് വേണമെങ്കിലും
എടുക്കാവുന്നതാണ്. ഇനി ഒരു പാത്രത്തിൽ ഇതിനുവേണ്ട മസാല തയ്യാറാക്കാം അതിനായി മുളകുപൊടി,മഞ്ഞൾപ്പൊടി,ഗരം മസാലപ്പൊടി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് കുറച്ചു വെള്ളം നാരങ്ങാനീര് ഇത്രയും ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കാം. ഇനി മീനിലേക്ക് മസാല എല്ലാം പുരട്ടി വെക്കാം ഒരു 10 മിനിറ്റ് ഇങ്ങനെ വെച്ചിരിക്കുക.അതുകഴിഞ്ഞ് ബിരിയാണി അരി കഴുകി കുതിർത്തു
വെച്ചിരിക്കുകയാണ് അതിന് വേണ്ട ഇൻഗ്രീഡിയൻസ് റെഡിയാക്കാം. ആദ്യമായി രണ്ടു തക്കാളി അരിഞ്ഞ് അരച്ചെടുക്കാം. ഇനി ഒരു പാനിലെ എണ്ണയൊഴിച്ച് മീൻ ഫ്രൈ ചെയ്തെടുക്കാം. അധികം പൊരിച്ചെടുക്കേണ്ട ആവശ്യമില്ല കുറച്ചു പൊരിഞ്ഞു വന്നാൽ മതിയാകും ഇനി ബാക്കി വന്ന എണ്ണ വേറൊരു പാൻ എടുത്ത് അതിലേക്ക് ഒഴിച്ചിട്ട്
കുറച്ചു നെയ്യ് കൂടി ഇട്ടതിനുശേഷം ഇതിലേക്ക് ഗ്രാമ്പു ഏലക്ക പട്ട ചെറിയ ജീരകം സവാള ഇത്രയും ഇട്ട് നന്നായിട്ട് ഇളക്കിയെടുക്കാം. സവാള നല്ല ക്രിസ്പി ആകുന്നത് വരെ വഴറ്റിയെടുക്കണം അതിലേക്ക് കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നേരത്തെ അരച്ചുവെച്ച തക്കാളികൂടി ചേർത്ത് വഴറ്റാം. ഇത് ഒന്ന് വഴണ്ട് വരുമ്പോൾ ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഗരംമസാല പൊടി, ജീരകത്തിന്റെ പൊടി, ഇത്രയും കൂടിയിട്ട് നന്നായിട്ട് വഴറ്റിയെടുക്കാം ഇനി നേരത്തെ തിളക്കാൻ വെച്ച വെള്ളത്തിലേക്ക് ഗ്രാമ്പു, ഏലക്ക,പട്ട,ജീരകം,

റോസ് പൂവിന്റെ ബഡ്സ്, റോസിന്റെ ബഡ്സ് മണത്തിന് വേണ്ടി ചേർക്കുന്നത് ഇത് നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതിയാകും. ഇതിലേക്ക് നേരത്തെ കഴുകി ഉണക്കി വെച്ചിരുന്ന അരി കൂടി ചേർത്ത് ഇളക്കാം. നേരത്തെ വഴറ്റി വച്ചിരുന്ന തക്കാളി ഇവിടെ നല്ല വെന്തിട്ടുണ്ട് ഇതിലേക്ക് ആവശ്യത്തിന് മല്ലിയില ചേർക്കാം കൂടെത്തന്നെ തൈരും ആവശ്യത്തിന് ഉപ്പും കൂടി ചേർക്കാം ഇത് നന്നായിട്ട് വഴറ്റിയെടുത്ത
ശേഷം നേരത്തെ മസാല പുരട്ടി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന മീൻ ഇതിലേക്ക് വെച്ച് ഈ മസാല മീനിന്റെ മുകളിലേക്ക് തേച്ചു കൊടുക്കാം. ഇനി വേവിച്ചു വച്ചിരിക്കുന്ന റൈസ് അരിപ്പ വെച്ച് അരിച്ചെടുത്ത് ഈ മീനിന്റെ മുകളിലേക്ക്ഇട്ടു കൊടുക്കാം. ഇനി ഫ്രൈ ചെയ്ത എണ്ണയിൽ കുറച്ച് എണ്ണ ഈ ചോറിനു മീതെ ഒഴിക്കാം കുറച്ചു മല്ലിയില കൂടി ഇട്ടു കൊടുക്കാം അപ്പൊ മീനിന്റെ ഒരു ഫ്ലേവർ ഇതിന് കിട്ടും ഇനി ചോറിന്റെ മുകളിൽ പേപ്പർ വച്ച് ആവി പുറത്ത് കടക്കാത്ത രീതിയിൽ
ദം ഇട്ടു അടച്ചു വയ്ക്കാം. ഒരു 10 മിനിറ്റ് കഴിഞ്ഞ് തുറന്നു നോക്കുമ്പോൾ ഇതെല്ലാം നല്ല മണവും രുചിയും ആയിരിക്കും. ഇത് ചെയ്യുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട് എല്ലാവരും വീഡിയോ കൂടി കണ്ട് സബ്സ്ക്രൈബ് ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ.