ഇതിന്റെ ഒരു ഇല മതി! ഇനി ബെഗോണിയ ചെടിയിൽ 100 കളറുകൾ ഉണ്ടാക്കാം; ചട്ടി നിറയെ ബെഗോണിയ തിങ്ങി നിറയും!! | How to Propogate Begonia Plant

How to Propogate Begonia Plant : ബെഗോണിയ ചെടിയിൽ ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി ബെഗോണിയ ചെടിയിൽ 100 കളറുകൾ ഉണ്ടാക്കാം; ഒരു ഇലയില്‍ നിന്നും ധാരാളം ബെഗോണിയ തൈകൾ ഉണ്ടാക്കാം. വളരെ വ്യത്യസ്തമായ ഒരു ഇല ചെടിയാണ് ബെഗോണിയ. നിഷ്പ്രയാസം വീട്ടിൽ വളർത്തി എടുക്കാവുന്ന ഈ ചെടി ഒരു ഇലയിൽ നിന്ന് എങ്ങനെയാണ് ഒരുപാട് പുതിയ തൈകൾ ഉല്പാദിപ്പിച്ച് എടുക്കുന്നതെന്ന് നോക്കാം.

അതിനായി ആദ്യം തന്നെ വേണ്ടത് 6 ഇഞ്ച് വലിപ്പമുള്ള ഒരു ചെടി ചട്ടിയാണ്. ഇതിൽ വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ ദ്വാരങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ അതിന് ആവശ്യത്തിന് ദ്വാരങ്ങൾ ഇട്ടുകൊടുക്കുക. ഇനി ഈ പോട്ടിലേക്ക് അര ഭാഗത്തോളം ഗാർഡനിംഗ് സോയിലും അര ഭാഗത്തോളം മണലും നിറയ്ക്കാവുന്നതാണ്. അതിനുശേഷം ബെഗോണിയയുടെ ഇല നട്ടു വയ്ക്കാനായി തിരഞ്ഞെടുക്കാം.

കുറച്ചൊക്കെ ചീത്തയായ ഇലയാണ് എങ്കിലും അത് പുതിയ പ്ലാൻറ് വരുന്നതിൽ തടസ്സം ഉണ്ടാക്കുകയില്ല. മൂത്തതും പഴയതും ആയ ഇലയാണ് എടുക്കുന്നത് എങ്കിൽ അത് മദർ ചെടി മനോഹരം ആക്കുകയും അതോടൊപ്പം തന്നെ പുതിയ പ്ലാന്റുകൾ ഉണ്ടാകുന്നതിനു സഹായിക്കുകയും ചെയ്യും. വീഡിയോയിൽ കാണുന്നത് പോലെ ചെടിയുടെ ഇല പൊട്ടിച്ചെടുത്ത് ശേഷം അത് താഴെ പറയുന്ന രീതിയിൽ നട്ട് എടുക്കാവുന്നതാണ്.

അതിനുശേഷം അല്പം പൊടി മണൽ ഇതിലേക്ക് നിറച്ചു കൊടുക്കാം. 20 ദിവസത്തിനു ശേഷം ഇതിൽ നിന്ന് പുതിയ ബേബി പ്ലാൻറ് ഉണ്ടാകുന്നത് കാണാൻ സാധിക്കും. ഇനി റിപ്പോർട്ടിംഗിനെ പറ്റിയും പുതിയ ബേബി പ്ലാന്റിന്റെ പരിപാലനത്തിനെ പറ്റിയും കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കി ഇതുപോലെ നിങ്ങളുടെ വീട്ടിലും ബെഗോണിയ നാട്ടു വളർത്തി നോക്കൂ. Video credit : INDOOR PLANT TIPS