ഫിഷ് മോളിയും പാലപ്പവും എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഫിഷ് മോളി തയ്യാറാക്കുന്നതിനായിട്ട് മീൻ ആദ്യം കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം തയ്യാറാക്കാനായി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്ത് കുറച്ച് സവാള അരിഞ്ഞത് നല്ലപോലെ
വഴട്ടിയതിനുശേഷം തക്കാളിയും ചേർത്ത് കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് മഞ്ഞൾ പൊടിയും പച്ചമുളകും കുരുമുളകും ചേർത്തു കൊടുക്കുക അതിനുശേഷം നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക അതിനുശേഷം ഇതിലേക്ക് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് കറിവേപ്പില ചേർത്ത് അതിലേക്ക് മീനും ചേർത്ത് കൊടുത്ത് വീണ്ടും തേങ്ങാപ്പാൽ ചേർത്ത്
കൊടുത്ത് നല്ലപോലെ അടച്ചു വച്ച് തിളപ്പിച്ച് കുറുക്കി എടുക്കുക തേങ്ങാപ്പാലിലാണ് ഇത് കുറുകി വരുന്നത് അതുപോലെതന്നെ ഇതിലും മുളകുപൊടി ചേർക്കുന്നില്ല പച്ചമുളകും കുരുമുളകും പൊടിയുമാണ് ചേർക്കുന്നത് ഇതിലേക്ക് തന്നെ അവസാനം ആയിട്ട് കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ചുകൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഫിഷ് മോളി ആണിത് പാലപ്പം തയ്യാറാക്കുന്നതിനായിട്ട് അരി കുതിരാൻ ഇട്ടതിനുശേഷം
അതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാലും അതുപോലെ ചോറും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്ത് ഒന്ന് പൊങ്ങാൻ ആയിട്ട് വയ്ക്കുക ഇതിലേക്ക് ഈസ്റ്റും പഞ്ചസാരയും കൂടി ചേർത്തു കൊടുക്കണം അതിനുശേഷം പൊങ്ങിവന്ന മാവിലേക്ക് ഉപ്പു കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്ത് നന്നായിട്ട് പൊങ്ങി വന്നു കഴിയുമ്പോൾ അപ്പം തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.