ക്രീം ബൺ ഒരു ബൗളിൽ ചൂട് പാൽ ഒഴിക്കുക മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഈസ്റ്റും ഇട്ട് രണ്ടു മിനിറ്റ് നന്നായിട്ട് മിക്സ് ചെയ്തെടുക്കാം. ഇത് പൊങ്ങി വരുന്നത് വരെ വെയിറ്റ് ചെയ്യണം. ഇനി മൈദമാവ് എടുക്കാം ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായിട്ട് ചപ്പാത്തിക്ക് കുഴച്ചെടുക്കുന്നതുപോലെ കുഴക്കാം.
കുഴയ്ക്കുമ്പോൾ കുറച്ചു കുറച്ചായിട്ട് ബട്ടർ കൂടെ ചേർത്തു കൊടുക്കാം. നല്ല സോഫ്റ്റ് ആകുന്നതുവരെ കുഴച്ചശേഷം ഒരു ബൗളിലേക്ക് ഇട്ട് മീതെ മുകളിൽ ബട്ടർ ഡ്രൈ ആവാതിരിക്കാൻ ഒന്നുകൂടെ തേച്ചുകൊടുത്ത് അടച്ചു വയ്ക്കാം. ഇനി ഏതൊരു ബണ്ണിന്റെ വലിപ്പത്തിന് ഓരോന്നായിട്ട് ഉരുട്ടി എടുക്കാം. ഇനി ഇത് ഒരു കവറിട്ട് മൂടി വയ്ക്കാം. ഇനി ചീനച്ചട്ടി എടുത്ത് ആവശ്യത്തിന് എണ്ണ ഒഴിക്കാം. ഇനി ഒരു മീഡിയം ഫ്ലെയിമിൽ തീയിട്ടശേഷം ഇത് എണ്ണയിൽ വറുത്തെടുക്കാം.
അടുപ്പിൽ നിന്ന് എടുക്കുമ്പോൾ കട്ടി തോന്നുമെങ്കിലും തണുക്കുമ്പോൾ വളരെ സോഫ്റ്റ് ആയി കിട്ടും ഇത്. ഇനി ബട്ടർ റെഡിയാക്കാം ഒരുപാട് തണുത്തതു ഒരുപാട് തണുപ്പില്ലാത്തതുമായ ബട്ടർ എടുക്കരുത് ഇതിനിടയിൽ മെൽറ്റ് ആയിട്ടുള്ള ബട്ടർ വേണം എടുക്കാൻ. ബട്ടർ ഒന്ന് മെൽറ്റ് ആക്കിയ ശേഷം ഇതിലേക്ക് പൊടിച്ച പഞ്ചസാര കൂടെ ഇട്ട് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കാം.
കൂടെത്തന്നെ ഫ്ലവർ കിട്ടാൻ ഒരു തുള്ളി വനില എസ്സൻസ് കൂടെ ചേർക്കാം. ഇനിയൊന്ന് ഇത് കട്ടിയാകാൻ വേണ്ടി ഫ്രിഡ്ജിൽ വയ്ക്കാം കുറച്ചു നേരം വെച്ചാൽ മതിയാകും എന്നിട്ട് ബണ്ണ് രണ്ടായിട്ട് കട്ട് ചെയ്തെടുത്ത ശേഷം ഈ ബട്ടർ നമുക്ക് ഇതിലേക്ക് ചേർത്തു കൊടുക്കാം. വളരെ നല്ല രുചിയാണ് നമുക്ക് വീട്ടിൽ തന്നെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന
വളരെ രുചികരമായ ഒന്നാണ് നമ്മൾ തന്നെ ഉണ്ടാക്കുമ്പോൾ അതിൽ വേറെ കെമിക്കൽ ഒന്നും തന്നെ ചേർക്കുകയുമില്ല. ഇത് ഉണ്ടാക്കുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട്.എല്ലാവരും വീഡിയോ കൂടെ കണ്ട് സബ്സ്ക്രൈബ് ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ.