വീട്ടിലെ പല്ലി ശല്യം പാടെ ഒഴിവാക്കാനായി ഇങ്ങനെ ചെയ്തു നോക്കൂ.!! ഈ രണ്ടു സാധനങ്ങൾ മാത്രം മതി; പല്ലി കൂട്ടത്തോടെ ച ത്തുവീഴും.!! Get rid of lizards using detol vinegar
Get rid of lizards using detol vinegar : പല്ലി ശല്യം കാരണം അടുക്കളയിൽ സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും അരി പോലുള്ള ധാന്യങ്ങളിൽ എല്ലാം പല്ലി കാട്ടം വീണു കഴിഞ്ഞാൽ അത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള സാധനങ്ങൾ കഴിക്കുകയാണെങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
അതുകൊണ്ടു തന്നെ അടുക്കള ഭാഗത്തുള്ള പല്ലിയെ തുരത്താനായി പല മാർഗങ്ങളും പരീക്ഷിച്ചു നോക്കിയവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പല്ലി ശല്യം പാടെ ഒഴിവാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ലിക്വിഡിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പല്ലി ശല്യം ഒഴിവാക്കാനായി ലിക്വിഡ് തയ്യാറാക്കുമ്പോൾ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഡെറ്റോൾ, വിനാഗിരി, കുറച്ച് വെള്ളം എന്നിവ മാത്രമാണ്.
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഏകദേശം ഒരു ടീസ്പൂൺ അളവിൽ ഡെറ്റോൾ ഒഴിച്ചു കൊടുക്കുക. അതേ അളവിൽ തന്നെ വിനാഗിരി കൂടി ഒഴിച്ചു കൊടുക്കണം. ഇപ്പോൾ ലിക്വിഡ് നന്നായി പതഞ്ഞു പൊന്തി വരുന്നതായി കാണാം. അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പല്ലി വരുന്ന ഭാഗങ്ങളിൽ എല്ലാം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. അടുക്കള ഭാഗത്തെ ജനാലയുടെ തിട്ടുകൾ, കർട്ടന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈയൊരു ലിക്വിഡ് സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ
നല്ല രീതിയിൽ പല്ലിയെ തുരത്താനായി സാധിക്കുന്നതാണ്. വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ട്രിക്ക് ആണ് ഇത്. പലരും മുട്ടത്തോട് പോലുള്ള സാധനങ്ങൾ പല്ലിയെ തുരത്താനായി ഉപയോഗിക്കാറുണ്ട്. എന്നാൽ അവയൊന്നും തന്നെ ശരിയായ രീതിയിൽ ഫലം നൽകാറില്ല എന്നതാണ് സത്യം. അത്തരം സാഹചര്യങ്ങളിൽ ഈയൊരു ലിക്വിഡ് ഒരു തവണയെങ്കിലും സ്പ്രേ ചെയ്ത് നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Easy Tips Vlog