ബോണ്ടയെക്കാൾ രുചിയിൽ ഒരു അടിപൊളി പലഹാരം! ചായ തിളക്കുന്ന നേരം കൊണ്ട് കിടിലൻ പലഹാരം റെഡി!! | Evening Snack Recipe

Evening Snack Recipe : വൈകുന്നേരങ്ങളിലെ ചായ ഏവർക്കും പ്രിയപ്പെട്ടത് ആണ്. ചായ ആസ്വദിച്ചു കഴിക്കാൻ കൂടെ ഒരു പലഹാരം ആയല്ലോ. വൈകുന്നേരത്തെ ചായയ്ക്ക് ഒപ്പം ഒരു അടിപൊളി പലഹാരം. വീടുകളിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് വളരെ വ്യത്യസ്തമായ രീതിയിൽ ഒരു പലഹാരം ഉണ്ടാക്കി നോക്കിയാലോ.

  • ഇൻസ്റ്റന്റ് യീസ്റ്റ് – മുക്കാൽ ടീ സ്പൂൺ
  • പഞ്ചസാര – 1 ടീ സ്പൂൺ
  • ഇളം ചൂട് വെള്ളം
  • മൈദ – 2 കപ്പ്
  • ബേക്കിംഗ് പൗഡർ – 1ടീ സ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • ഏലയ്ക്ക പൊടിച്ചത്
  • നെയ്യ്
  • വെളിച്ചെണ്ണ

ആദ്യം ഒരു ബൗളിൽ മുക്കാൽ ടീ സ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് ചേർക്കുക. ഇതിലേക്ക് ഒരു ടീ സ്പൂൺ പഞ്ചസാര കൂടെ ചേർത്ത് മിക്സ് ചെയ്യുക. ഇളം ചൂടുവെള്ളം ചേർത്ത് വീണ്ടും മിക്സ് ചെയ്ത ശേഷം 10 മിനുട്ട് മാറ്റി വെക്കുക. ഇനി ഒരു ബൗളിലേക്ക് 2 കപ്പ് അളവിൽ മൈദ അരിച്ചശേഷം ചേർക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ 1ടീ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ശേഷം അര ടേബിൾ സ്പൂൺ മുതൽ മുക്കാൽ ടേബിൾ സ്പൂൺ വരെ പഞ്ചസാര ചേർക്കാം. മധുരം ബാലൻസ് ചെയ്യാൻ ഒരു നുള്ള് ഉപ്പ് ചേർക്കുക.

മാറ്റിവെച്ച ഈസ്റ്റ് മൈദ മിക്സിലേക്ക് ചേർക്കാം. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് നെയ്യ് ചേർക്കുക. ഏലയ്ക്ക പൊടിച്ചത് ചേർക്കുക. സ്പൂൺ കൊണ്ട് ഇളക്കി യോജിപ്പിക്കുക. 2 മണിക്കൂർ റെസ്റ്റിൽ വെക്കുക. ശേഷം മാവ് സ്പൂൺ കൊണ്ട് അല്ലെങ്കിൽ കൈ കൊണ്ട് എടുത്ത് വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. സോഫ്റ്റും സ്വാദിഷ്ടവുമായ നാലുമണി പലഹാരം ഇതാ റെഡി!! Video Credit : Home Recipes by Shana

Easy recipesEvening Snack RecipeHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips