മുട്ടയും പപ്പടവും വെച്ചൊരു കിടിലൻ കറി egg pappadam curry recipe

.മുട്ടയും പപ്പടവും വെച്ചൊരു കിടിലൻ കറി അഞ്ചോ ആറോ മുട്ട പുഴുങ്ങിയെടുക്കാം. പപ്പടം ചെറിയ കഷണങ്ങളാക്കി കീറിയെടുക്കാം. പുഴുങ്ങിയ മുട്ട രണ്ടായിട്ട് കീറിയെടുത്ത് അതിന്റെ ഉണ്ണി മാറ്റിയെടുക്കാം. മുട്ടയുടെ വെള്ള നീളത്തിന് കീറിയെടുക്കാം. കീറി വെച്ചിരിക്കുന്ന പപ്പടം വറുത്തെടുക്കാം.

വറുത്തെടുത്ത ശേഷം ഈ എണ്ണ വേറൊരു കടായിലേക്ക് ഒഴിച്ച് കടുക് വറക്കുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് മുതലായവ ചേർക്കാം. ഇതിലേക്ക് ഒരു സവാള കൂടെ അരിഞ്ഞിട്ട് നന്നായിട്ട് വഴണ്ട് വരുമ്പോൾ കറിവേപ്പില കൂടി ചേർക്കാം. സവാള നന്നായിട്ട് വഴണ്ടശേഷം ഇതിലേക്ക് കാശ്മീരി

മുളകുപൊടി,മല്ലിപ്പൊടി,കുരുമുളകുപൊടി മസാലപ്പൊടി, മഞ്ഞപ്പൊടി മുതലായവയെല്ലാം ഇട്ട് നന്നായിട്ട് വഴറ്റിയെടുക്കാം. പൊടികളുടെ എല്ലാം പച്ച ചുവ മാറി വരുമ്പോൾ നേരത്തെ വറുത്തു വച്ചിരിക്കുന്ന പപ്പടവും കൂടെ ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കാം. ഇനി നേരത്തെ അറിഞ്ഞുവെച്ച മുട്ടയുടെ വെള്ളക്കരു ഇതിലേക്ക് ഇട്ട് നന്നായി ഇളക്കിയെടുക്കാം.

ഉപ്പ് നോക്കിയ ശേഷം വേണമെങ്കിൽ ചേർക്കാം പപ്പടത്തിന് ഉപ്പ് ഉള്ളതുകൊണ്ട് ആണ് അങ്ങനെ ചെയ്യുന്നത്. ചോറിന്റെ കൂടെ കഴിക്കാൻ വളരെ വ്യത്യസ്തമായ ഒരു മുട്ട പെരട്ട് എന്ന് തന്നെ വേണമെങ്കിൽ പറയാം അത്രയ്ക്ക് നല്ല രുചിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണം. ഉണ്ടാക്കുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട് എല്ലാവരും വീഡിയോ കൂടെ കണ്ട് സബ്സ്ക്രൈബ് ലൈക്കും ചെയ്യാൻ മറക്കല്ലേ.

egg pappadam curry recipe