പുതു രുചിയില്‍ കിടിലം ചായ കടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! കറിപോലും വേണ്ട! 5 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി!! | Easy Semiya Breakfast Recipe

Easy Semiya Breakfast Recipe : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ സേമിയ ഉപയോഗിക്കുന്നത് ഒന്നുകിൽ ഉപ്പുമാവ് തയ്യാറാക്കാനോ അതല്ലെങ്കിൽ പായസം വയ്ക്കാനോ ആയിരിക്കും. എന്നാൽ അതേ സേമിയ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിൽ

ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് ആവശ്യമായ അളവിൽ സേമിയ എടുത്ത് പൊട്ടിച്ചിടുക. ഫ്രൈ ചെയ്തതോ അല്ലെങ്കിൽ അല്ലാത്തതോ ആയ സേമിയ ഈ ഒരു പലഹാരം തയ്യാറാക്കാനായി ഉപയോഗിക്കാവുന്നതാണ്. ശേഷം സേമിയ വെള്ളത്തിൽ 3 മിനിറ്റ് നേരം കുതിരാനായി ഇട്ടുവയ്ക്കണം. ഈയൊരു സമയത്തിന് മുകളിൽ ഇട്ടുവയ്ക്കുകയാണെങ്കിൽ സേമിയയിലേക്ക് കൂടുതലായി വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്.

അതുപോലെ ഒരു കാരണവശാലും തണുത്ത വെള്ളത്തിൽ സേ

മിയ ഇട്ട് വയ്ക്കാൻ പാടുള്ളതല്ല. ഈയൊരു സമയം കൊണ്ട് മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങയും അല്പം ഏലക്കയുടെ കുരുവും ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. തേങ്ങയും ഏലക്കയും കൂടുതലായി അരയേണ്ട ആവശ്യമില്ല. അതിനുശേഷം വെള്ളത്തിൽ ഇട്ടുവച്ച സേമിയ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് മാറ്റാവുന്നതാണ്. അതിലേക്ക് ക്രഷ് ചെയ്തുവെച്ച തേങ്ങയും അല്പം പഞ്ചസാരയും ചേർത്ത്

നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം പുട്ടിനെല്ലാം ആവി കയറ്റി എടുക്കുന്നത് പോലെ ഈയൊരു പലഹാരവും ആവി കയറ്റി എടുക്കണം. അതിനായി വെള്ളം ആവി കയറ്റാനായി വച്ചശേഷം തയ്യാറാക്കി വെച്ച സേമിയയുടെ കൂട്ടിൽ നിന്ന് കുറച്ചെടുത്ത് പുട്ട് കുറ്റിയിലേക്ക് വെച്ച് ആവി കയറ്റി എടുക്കണം. ഇപ്പോൾ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : DIYA’S KITCHEN AROMA