സൂപ്പർ ടേസ്റ്റിൽ നല്ല പതു പതുത്ത അപ്പം തയ്യാറാക്കാം; സൂപ്പർ രുചിയിൽ വളരെ എളുപ്പത്തിൽ റവ കൊണ്ടൊരു പഞ്ഞി അപ്പം.!! | Easy Rava Appam Recipe
Easy Rava Appam Recipe : എല്ലാ ദിവസവും ബ്രേക്ഫാസ്റ്റിന് ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ചു മടുത്തവരായിരിക്കും മിക്ക ആളുകളും. മാത്രമല്ല ബ്രേക്ക്ഫാസ്റ്റിൽ ഒരു വ്യത്യസ്തത കൊണ്ടു വരണമെങ്കിൽ അതിനായി നല്ല രീതിയിൽ പണിപ്പെടേണ്ടി വരുമോ എന്ന ചിന്തയും പലർക്കും ഉള്ളതായിരിക്കും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ അപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ റവ, ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി, രണ്ട് ടേബിൾ സ്പൂൺ അളവിൽ പഞ്ചസാര, ഒരു ടീസ്പൂൺ അളവിൽ യീസ്റ്റ്, ചൂടാക്കി വെച്ച രണ്ട് കപ്പ് അളവിൽ വെള്ളം ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് റവ ഇട്ടുകൊടുക്കുക. ശേഷം എടുത്തുവച്ച മറ്റ് ചേരുവകൾ കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് ചൂട് ഒന്ന് ആറിയശേഷം വെള്ളം കൂടി ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
അവസാനമായി യീസ്റ്റ് കൂടി ചേർത്തു വേണം മാവ് അരച്ചെടുത്ത് സെറ്റ് ആക്കാൻ. ശേഷം മാവ് ഫെർമെന്റ് ചെയ്യാനായി 15 മിനിറ്റ് നേരം മാറ്റി വയ്ക്കാവുന്നതാണ്. ഈയൊരു സമയം കൊണ്ട് മാവ് നല്ലതുപോലെ പുളിച്ചു പൊന്തി വന്നിട്ടുണ്ടാകും. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് മാവ് ഉണ്ടാക്കി എടുക്കേണ്ടത്. അപ്പം ഉണ്ടാക്കുന്നതിന് തൊട്ടു മുൻപായി ഉപ്പുകൂടി മാവിലേക്ക് ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക.
ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവ് ഒഴിച്ചു കൊടുക്കുക. മാവ് പരത്തേണ്ട ആവശ്യമില്ല. ചെറിയ വട്ടത്തിൽ കട്ടിയുള്ള രീതിയിലാണ് ഈയൊരു അപ്പം തയ്യാറാക്കി എടുക്കേണ്ടത്. മാവ് വെന്തു തുടങ്ങുമ്പോൾ മുകളിൽ ചെറിയ ഹോളുകൾ കാണാനായി സാധിക്കുന്നതാണ്. നല്ലതുപോലെ വെന്തു കഴിഞ്ഞാൽ പാനിൽ നിന്നും അപ്പം എടുത്തുമാറ്റാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Jameela’s Kitchen