വായിലിട്ടാൽ അലിഞ്ഞു പോകും.!! ഗോതമ്പ് പൊടി കൊണ്ട് രുചികരമായ സോഫ്റ്റ് ഇലയട എളുപ്പത്തിൽ ഉണ്ടാക്കാം.!! | Gothambu Ada Recipe

Gothambu Ada Recipe : പണ്ടുകാലം തൊട്ടു തന്നെ മലയാളികൾ പ്രഭാത ഭക്ഷണമായും സ്നേക്കായും ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഇലയട. കൂടുതലായും അരി ഉപയോഗിച്ചുള്ള ഇലയടയാണ് ഉണ്ടാക്കി കാണാറുള്ളത്. എന്നാൽ അതേ രീതിയിൽ തന്നെ നല്ല രുചിയോടു കൂടി ഗോതമ്പ് പൊടി ഉപയോഗിച്ച് എങ്ങനെ ഇലയട തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഇലയട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ ഗോതമ്പുപൊടി, അരക്കപ്പ് തേങ്ങ, മധുരത്തിന് ആവശ്യമായ ശർക്കര, മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര പൊടിച്ചത്, രണ്ട് ടീസ്പൂൺ നെയ്യ്, ജീരകം പൊടിച്ചത്, ഉപ്പ് ഇത്രയുമാണ്. ആദ്യം തന്നെ ശർക്കര ആവശ്യത്തിന് വെള്ളം ഒഴിച്ച് പാനിയാക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ശർക്കരപ്പാനി മറ്റൊരു പാനിലേക്ക് ഒഴിച്ച് ഒന്ന് തിളക്കാനായി വയ്ക്കാം.

അതിലേക്ക് എടുത്തു വെച്ച തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. തേങ്ങ ശർക്കര പാനി മുഴുവനായും വലിച്ചെടുത്ത് കഴിയുമ്പോൾ പൊടിച്ചു വച്ച ജീരകപ്പൊടിയും, നെയ്യും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. ഈ ഒരു സമയത്ത് ഗോതമ്പ് പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും, പൊടിച്ചുവെച്ച പഞ്ചസാരയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കുറച്ച് വെള്ളമൊഴിച്ച് അത്യാവശ്യം ഒട്ടുന്ന പരുവത്തിൽ വേണം മാവ് കുഴച്ചെടുക്കാൻ

ഇനി അട പരത്തിയെടുക്കാൻ ആവശ്യമായ ഇല മുറിച്ചെടുത്ത് ഒന്ന് ചൂടാക്കി എടുക്കുക.മാവ് ഇലയിൽ വച്ച ശേഷം കൈ ഉപയോഗിച്ച് പരത്തി എടുക്കുക. തയ്യാറാക്കി വെച്ച ഫിലിംഗ്സ് അതിലേക്ക് ഇട്ട് നല്ലതുപോലെ പരത്തിയെടുത്ത് ഇല മടക്കുക. രണ്ടറ്റവും സൈഡും മടക്കിയെടുത്ത ശേഷം ഇഡ്ഡലിത്തട്ടിൽ വെള്ളം ആവി കയറ്റാനായി വെക്കുക. ശേഷം തയ്യാറാക്കി വെച്ച ഇല പൊതികൾ അതിലേക്ക് ഇറക്കിവച്ച് ആവി കയറ്റി എടുക്കാം. ഇപ്പോൾ രുചികരമായ ഗോതമ്പ് അട തയ്യാറായിക്കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Opols Curryworld