വായിൽ കപ്പലോടും ചെറിയ ഉള്ളി അച്ചാർ; മാങ്ങാ അച്ചാറും വെള്ളുള്ളിയും തോൽക്കും രുചിയിൽ സൂപ്പർ അച്ചാർ.!! | Onion Pickle Recipe

വായില്‍ കപ്പലോടും ചെറിയ ഉള്ളി അച്ചാർ. നമ്മൾക്കിടയിൽ ചില അച്ചാർ പ്രേമികളുണ്ട്. പലതരത്തിലുള്ള അച്ചാറുകൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴും ഉണ്ടാക്കുന്ന അച്ചാറുകളിൽ നിന്നും അൽപ്പം വ്യത്യസ്ഥമായ ഒരു അച്ചാർ ഉണ്ടാക്കിയാലോ. ഇവിടെ നമ്മൾ അച്ചാറുണ്ടാക്കുന്നത് ചെറിയ ഉള്ളി കൊണ്ടാണ്. മാത്രമല്ല ഈ അച്ചാറിലെ സ്പെഷ്യൽ കൂട്ടായ ഒരു സ്പെഷ്യൽ അച്ചാറുപൊടി കൂടെ ഉണ്ട്. ചെറിയ ഉള്ളി കൊണ്ട് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കാം.

ചെറിയ ഉള്ളിപച്ചമുളക്കരിംജീരകംമഞ്ഞൾപ്പൊടിഖരം

മസാലഉലുവവിനാഗിരിനല്ലെണ്ണപെരുംജീരകംമുളക് പൊടികടുക്കരിംജീരകം – 2 ടീസ്പൂൺ.ആദ്യം ഒരു പാൻ വച്ച് ചൂടായാൽ അതിലേക്ക് ഉലുവ, കടുക്, പെരും ജീരകം എന്നിവ ചേർത്ത് മൂന്നോ നാലോ മിനിറ്റ്‌ നന്നായി വറുത്തെടുക്കുക. ശേഷം ഇത് അടുപ്പിൽ നിന്ന് മാറ്റി ചൂടണയാൻ വയ്ക്കുക. അടുത്തതായി ആവശ്യത്തിന് ചെറിയ ഉള്ളിയെടുത്ത് പ്ലസ് എന്ന ചിഹ്നത്തിന്റെ രീതിയിൽ മുറിച്ചെടുക്കുക. കൂടെ പച്ചമുളകും എടുത്ത് അതിന്റെ ഞെട്ടി കളയാത്ത രീതിയിൽ നടുവിൽ മുറിച്ച് കൊടുക്കുക. ശേഷം നേരത്തെ വറുത്ത് വച്ച ചേരുവകൾ മിക്സിയിൽ നന്നായി പൊടിച്ചെടുക്കാം

നേരത്തെ പൊടിച്ചെടുത്ത മസാലപ്പൊടിയിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളക് പൊടി, ഖരം മസാല, രണ്ട് ടീസ്പൂൺ കരിംജീരകം, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഒരു പാൻ ചൂടായാൽ അതിലേക്ക് എടുത്ത് വച്ച ചെറിയുള്ളിയും പച്ചമുളകും ചേർക്കുക. ശേഷം അതിലേക്ക് തയ്യാറാക്കി വച്ച മസാലക്കൂട്ട് ഒരോരോ സ്പൂൺ വീതം ചേർത്ത് കൊടുക്കുക. എല്ലാം കൂടെ ഒന്ന് ഇളക്കിയെടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ചേർത്ത് കൊടുക്കാം. വായില്‍ കപ്പലോടിക്കുന്ന ഈ ചെറിയ ഉള്ളി അച്ചാർ നിങ്ങളും ഉണ്ടാക്കി നോക്കൂ.