നാരങ്ങ പൊടിച്ചു വെച്ചാൽ ആവശ്യത്തിനടുത്ത് വെള്ളം കുടിക്കാം.
കുറച്ച് അധികം നാരങ്ങ എടുത്ത് പിഴിഞ്ഞ് നീരെടുത്ത ശേഷം ഇത് രണ്ട് പാത്രങ്ങളിലാക്കി ഒഴിച്ച് വയ്ക്കാം.
ഇനി ഈ നാരങ്ങാനീരിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ടു കൊടുക്കാം രണ്ട് പാത്രങ്ങളിലായി ഇട്ടുകൊടുക്കണം. ഇത് നല്ല കാറ്റത്ത് വച്ച് ഉണക്കിയെടുക്കാം വെയിലത്ത് വയ്ക്കാൻ പാടില്ല. രണ്ടുദിവസം കഴിഞ്ഞശേഷം ഇതൊന്നും ഇളക്കി കൊടുക്കണം.അതുകഴിഞ്ഞ് നാല് ദിവസം ആകുമ്പോൾ ഇത് നന്നായിട്ട് ഉണങ്ങിയിട്ടുണ്ടാകും.
ഇനി ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായിട്ട് പൊടിച്ചെടുക്കാം ഈ പൊടിച്ചെടുത്ത മിശ്രിതം ഉണങ്ങിയ ഒരു ജാറിലേക്ക് മാറ്റി സൂക്ഷിച്ചുവയ്ക്കാം ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല. ഇനി ആവശ്യാനുസരണം ഇതിൽ നിന്നും രണ്ടു സ്പൂൺ പൊടിയെടുത്ത് ഒരു ക്ലാസിലേക്ക് നാരങ്ങയും കസ്കസും പുതിനയിലയും തണുത്ത വെള്ളവും ഒഴിച്ച് കുടിക്കാവുന്നതാണ് സാധാരണ നാരങ്ങ വെള്ളം കുടിക്കുന്ന അതേ രുചിയല്ല ഇത് വേറൊരു രുചിയാണ് എല്ലാവരും

ട്രൈ ചെയ്തു നോക്കണം വളരെ നല്ല രുചിയാണിത്.
ഇനി ബാക്കി വന്ന നാരങ്ങയുടെ തൊലി നമുക്ക് അച്ചാർ ഉണ്ടാക്കാം.
ഒരു ജാറിലേക്ക് ഈ നാരങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഇട്ടു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും, വിനാഗിരിയും,വെള്ളവും ഒഴിച്ചു കൊടുക്കാം ഇതിങ്ങനെ തന്നെ പത്ത്
ദിവസം അടച്ചു വയ്ക്കുക അതിനുശേഷം എടുത്ത് വെറുതെയും കഴിക്കാം അല്ലാതെയും നമുക്ക് അച്ചാർ ഉണ്ടാക്കാം. ഒരു പാനിൽ എണ്ണയൊഴിച്ച് കടുക്, ഇഞ്ചി,വെളുത്തുള്ളി ചെറുതായി അരിഞ്ഞത് കൂടെ തന്നെ കുറച്ച് അധികം വെളുത്തുള്ളി വലിയ കഷണങ്ങളാക്കിയത്,കറിവേപ്പില ഇട്ട് നന്നായിട്ട് വഴറ്റിയെടുക്കാം.
ഇതിലേക്ക് കാശ്മീരി മുളകുപൊടി,അച്ചാറിന്റെ പൊടി,കായപ്പൊടി ഇതെല്ലാം ഇട്ടു നന്നായിട്ട് മൂത്തു വരുമ്പോൾ അച്ചാറിനു വേണ്ടി മാറ്റിവെച്ച് നാരങ്ങയുടെ വെള്ളം പകുതി ഒഴിച്ചു കൊടുക്കാം ഉപ്പും പുളിയും എല്ലാം ബാലൻസ് ചെയ്യാനായിട്ട് കുറച്ചു പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കാം. ഇത് കുറുകി എണ്ണ മീതെ വരുമ്പോൾ ഉപ്പിലിട്ട വെച്ച് നാരങ്ങ ഇതിലേക്കിട്ട് ഇളക്കിയെടുക്കാം തണുത്തതിനു ശേഷം ഒരു ജാറിലേക്ക് മാറ്റുക കുറച്ചു ദിവസം വെച്ചതിനുശേഷം എടുക്കുമ്പോൾ വളരെ നല്ല രുചിയാണ്ഇത് രണ്ടും ഉണ്ടാക്കുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട് എല്ലാവരും വീഡിയോ കൂടി കണ്ട് സബ്സ്ക്രൈബ്,ലൈക്കും, ഷെയറും ചെയ്യാൻ മറക്കല്ലേ.