Easily Get Rid of Melee Bugs and White Flies : രാസവസ്തുക്കൾ ചേർക്കാത്ത പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ, പലപ്പോഴും വീട്ടിൽ ഇവ കൃഷി ചെയ്ത് എടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് പല രീതികളിലുള്ള പുഴു ശല്യം. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മിശ്രിതത്തെ പറ്റി മനസിലാക്കാം. ഈയൊരു മിശ്രിതം തയ്യാറാക്കാനായി ആവശ്യമായി വരുന്നത് ബേക്കിംഗ് സോഡ, സോപ്പ് വെള്ളം, വേപ്പില കഷായം, വെള്ളം എന്നിവയാണ്. മിശ്രിതം തയ്യാറാക്കാനായി വീട്ടിൽ ഡെയ്റ്റ് കഴിഞ്ഞ് ഇരിക്കുന്ന ബേക്കിംഗ് സോഡ ഉണ്ടെങ്കിൽ അതും ഉപയോഗപ്പെടുത്താവുന്നതാണ്.
Neem Oil Spray (Best Natural Insecticide)
✅ Kills both mealybugs & whiteflies and prevents future infestations.
📝 How to Use:
- Mix 1 teaspoon neem oil + 1 teaspoon liquid soap + 1 liter water.
- Spray on affected leaves every 4-5 days.
2️⃣ Soap & Water Spray (Quick DIY Solution)
✅ Works by breaking down the pests’ protective layer.
📝 How to Use:
- Mix 1 teaspoon dish soap + 1 liter water.
- Spray directly on mealybugs and whiteflies every 3 days.
- Wipe leaves with a cloth to remove dead bugs.
ഒരു മിനറൽ വാട്ടറിന്റെ കുപ്പിയെടുത്ത് അതിനകത്തേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക. അതിന് ശേഷം അഞ്ച് മില്ലി അളവിൽ സോപ്പ് വെള്ളവും, വേപ്പില കഷായവും ഒഴിച്ച് നല്ലതു പോലെ മിക്സ് ചെയ്യുക. തുടർന്ന് ഒരു ലിറ്റർ അളവിൽ കുപ്പിയിലേക്ക് വെള്ളം ഒഴിച്ച് നല്ലതുപോലെ മിശ്രിതം ഇളക്കി കൊടുക്കുക. കൃത്യമായി അളവ് അറിയുന്നതിനായി ഒരു മിനറൽ ബോട്ടിലിന്റെ ക്യാപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. ശേഷം ഒരു സ്പ്രെയർ ബോട്ടിലിന് മുകളിൽ ഫിക്സ് ചെയ്ത് ഇലകളിലും തണ്ടുകളിലും പുഴു ശല്യം ഉള്ള ഭാഗത്തേക്ക് നല്ലപോലെ സ്പ്രേ ചെയ്ത് നൽകുക. മൂന്ന് ദിവസത്തിൽ ഒരിക്കലെങ്കിലും ഇങ്ങിനെ ചെയ്തു കൊടുക്കുകയാണ് എങ്കിൽ ഇലയിലും തണ്ടുകളിലും കാണുന്ന പുഴു ശല്യം പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്.
ക്യാബേജ് പോലുള്ള ചെടികളുടെ ഇലകളിൽ കണ്ടു വരുന്ന ഒച്ച്, പുഴു ശല്യം എന്നിവ ഒഴിവാക്കാനായി ഫലപ്രദമായ മറ്റൊരു രീതി ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു പരന്ന പാത്രത്തിൽ രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ, അതെ അളവ് ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിന് ശേഷം ഇലയിൽ പുഴു ഉള്ള ഭാഗത്ത് ഇവ വിതറി കൊടുക്കാവുന്നതാണ്. ഇലയുടെ താഴ്ഭാഗത്തും ഇതേ രീതിയിൽ ഈയൊരു പൊടി വിതറി കൊടുക്കാവുന്നതാണ്. അതുവഴി ഇലകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ച്, പുഴു എന്നിവ പൂർണ്ണമായും നശിക്കുന്നതാണ്. കൃത്യമായ ഫലം ലഭിക്കുന്നതിനായി ചെടി വളർന്ന് തുടങ്ങുമ്പോൾ നിത്യവും ഈയൊരു രീതിയിൽ ഇലക്കു മുകളിൽ പൊടി വിതറി നൽകാവുന്നതാണ്.
ഈ രീതികൾ പരീക്ഷിക്കുന്നത് വഴി രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ വീട്ടിൽ ജൈവകൃഷി നടത്താനായി സാധിക്കുന്നതാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില് വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : Chilli Jasmine