നാളെ ധനു ഒന്ന്.!! ഞായറാഴ്ച്ച ശിവക്ഷേത്രത്തിൽ പോയി ഈ വഴിപാടുകൾ ചെയ്താൽ ഫലം നിശ്ചയം.!! Dhanu 1 astrology

Dhanu 1 astrology : ധനു മാസം ശിവഭഗവാന്റെ ജന്മമാസമായാണ് കണക്കാക്കുന്നത്. ഇത്തവണത്തെ ധനുമാസത്തിന്റെ തുടക്കം വരുന്നത് നാളെ ഞായറാഴ്ച്ച ദിവസമാണ്. അതുകൊണ്ടു തന്നെ ഈയൊരു മാസത്തിൽ ക്ഷേത്രത്തിൽ പോയി ശിവ ഭഗവാന് ഇനി പറയുന്ന വഴിപാടുകൾ ചെയ്യുകയാണെങ്കിൽ ഫലം ഉറപ്പായും ലഭിച്ചിരിക്കും. വഴിപാടുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

ശിവ ഭഗവാനെ ദർശനം നടത്താനായി ക്ഷേത്രത്തിൽ പോകുമ്പോൾ ആദ്യം തന്നെ നന്ദി ഭഗവാനെ വണങ്ങാനായി പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ പൂക്കട ഉണ്ടെങ്കിൽ കുറച്ചു പുഷ്പങ്ങൾ കൂടി അവിടെ നിന്നും വാങ്ങി ഭഗവാന് സമർപ്പിക്കാനായി കൊണ്ടു പോകാവുന്നതാണ്. കൊണ്ടുപോകുന്ന പൂവ് നന്ദിദേവനെ പ്രാർത്ഥിക്കുമ്പോൾ നടയിൽ വെച്ച് വേണം പ്രാർത്ഥിക്കാൻ. ഈയൊരു രീതിയിൽ നിങ്ങൾ ഏതൊരു കാര്യം

പ്രാർത്ഥിക്കുകയാണെങ്കിലും അത് തീർച്ചയായും നടക്കുക തന്നെ ചെയ്യും. കാരണം ഭഗവാനിലേക്കുള്ള ഓരോ പ്രാർത്ഥനയും നന്ദിദേവനിലൂടെയാണ് എത്തിപ്പെടുന്നത്. പൂക്കൾ നേരിട്ട് സമർപ്പിക്കാൻ സാധിക്കുന്നില്ല എങ്കിൽ നന്ദിദേവന് സമർപ്പിക്കാനുള്ള പുഷ്പം തിരുമേനിയുടെ കൈവശം നൽകിയാലും മതി. ഇങ്ങനെ ചെയ്യുന്നത് വഴി പ്രാർത്ഥനയ്ക്ക് ഇരട്ടി ഫലവും അതുപോലെ പെട്ടെന്ന് നടക്കപ്പെടുകയും ചെയ്യും. ജീവിതത്തിലെ എല്ലാവിധ പ്രാരാബ്ധങ്ങളും പ്രശ്നങ്ങളും മാറി കെട്ടാനായി ഭഗവാനെ 108 പ്രാവശ്യം ഓം നമശിവായ മന്ത്രം ഉരുവിട്ട് കേൾപ്പിക്കുക.

അതുപോലെ ഭഗവാന് ചെയ്യേണ്ട പ്രധാന വഴിപാടുകളിൽ ഒന്ന് ഒരു കൂവളമാല ശീട്ടാക്കുക എന്നതാണ്. ഈയൊരു വഴിപാട് ഭഗവാന് വളരെയധികം പ്രിയപ്പെട്ടതായി കണക്കാക്കുന്നു. അതുപോലെ തന്നെ പ്രാധാന്യത്തോട് കൂടി ചെയ്യേണ്ട മറ്റൊരു വഴിപാടാണ് ജലധാര. ഇത്തരത്തിലുള്ള വഴിപാടുകളെല്ലാം നടത്തി മനസ്സിലുള്ള വിഷമങ്ങളെല്ലാം പറഞ്ഞു പ്രാർത്ഥിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അതിനുള്ള ഫലം ഉടൻ തന്നെ ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories