വീട്ടിലെ മൺചട്ടിയിൽ പൂപ്പൽ വരാറുണ്ടോ.!? പെട്ടെന്ന് വൃത്തിയാക്കാം; ഇങ്ങനെ ചെയ്‌താൽ മൺചട്ടി പൂപ്പൽ പിടിക്കില്ല.!! | Clay Pot Cleaning Tip

Clay Pot Cleaning Tip : മൺ ചട്ടി ഉപയോഗിക്കാത്തവർ കുറവായിരിക്കും. കുറഞ്ഞ പക്ഷം മീൻ കറി ഉണ്ടാക്കാൻ എങ്കിലും മൺചട്ടി ഉപയോഗിക്കും. ഇനി ഇപ്പോൾ പണ്ടൊക്കെ എന്ന് പറയുന്നവർ ആണെങ്കിൽ അവിടെ നിൽക്കട്ടെ. പണ്ടുള്ള ആളുകളെ പോലെ തന്നെ ആണ് ഇപ്പോഴത്തെ തലമുറയും. സമയക്കുറവ് ഉണ്ടെങ്കിൽ കൂടിയും ഇപ്പോഴത്തെ തലമുറയും ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുക്കൾ ആണ്.

ഇന്റർനെറ്റ്‌ ഉള്ളവർ ആണ് എല്ലാവരും. യൂട്യൂബ് ഏതു സമയവും ഓടി കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ എല്ലാവർക്കും ധാരാളം വിഷയങ്ങളിൽ അറിവും ഉണ്ട്. അതൊക്കെ കൊണ്ട് തന്നെ പഴമയിലേക്ക് തിരികെ പോവുകയാണ് പുതു തലമുറ. ഇപ്പോൾ പലരും പുട്ടു കുറ്റിയും ഇഡലി ചെമ്പും ഒക്കെ മണ്ണിന്റെ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഈ മൺചട്ടിയിൽ പൂപ്പൽ പിടിക്കുക എന്നത് പലർക്കും ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. ഇങ്ങനത്തെ മൺചട്ടി എളുപ്പത്തിൽ വൃത്തിയാക്കുന്ന രീതിയാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോയിൽ ഉള്ളത്.മൺചട്ടി വൃത്തിയാക്കാൻ വേണ്ടി ആദ്യം തന്നെ മൺചട്ടിയിൽ വെള്ളം ഒഴിച്ചിട്ട് നല്ലത് പോലെ തിളപ്പിക്കുക. എത്ര കഴുകിയാലും ഇവയുടെ അരികിൽ ഒക്കെ എച്ചിൽ ഉണ്ടാവും. അത്‌ ഒഴിവാക്കാനായി ഈ രീതി ഉപയോഗിക്കുന്നത് നല്ലതാണ്.

കഴിവതും കുഴക്കിണറിൽ നിന്നുമുള്ള വെള്ളം, ക്ളോറിൻ അടങ്ങിയ വെള്ളം എല്ലാം ഒഴിവാക്കുക. തിളപ്പിച്ച വെള്ളത്തിലേക്ക് അൽപം സോഡാ പൊടി ഇടണം ഇതോടൊപ്പം നാരങ്ങാ നീരും ചേർത്ത് തിളപ്പിക്കണം. ഈ വെള്ളം കളഞ്ഞിട്ട് കടലമാവോ അരിപ്പൊടിയോ മൈദയോ ഇട്ട് വേണം മൺചട്ടി തേച്ച് കഴുകാം. ഇതിന്റെ പുറത്ത് കൂടി അല്പം വിനാഗിരിയും കൂടി ചേർത്ത് കഴുകാം. മൺചട്ടി വെയിലത്തു വച്ചോ അടുപ്പിൽ വച്ചോ ഉണക്കിയിട്ട് എണ്ണ തേച്ചതിന് ശേഷം വീഡിയോയിൽ കാണുന്നത് പോലെ പൊതിഞ്ഞു വച്ചാൽ പൂപ്പൽ പിടിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.Video Credit : SAMANWAYAM