കൂർക്ക വൃത്തിയാക്കി എടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല; മിനിറ്റുകൾക്കുള്ളിൽ കൂർക്ക നന്നാക്കാം കയ്യിൽ കറ വരാതെ.!! | Chinese Potato Or Koorkka Cleaning Easy Tip

Chinese Potato Or Koorkka Cleaning Easy Tip : കൂർക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. കാരണം കൂർക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്കെല്ലാം ഒരു പ്രത്യേക സ്വാദ് തന്നെയായിരിക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് നിസ്സാര കാര്യമല്ല.

എന്നാൽ ഇനി പറയുന്ന രീതിയിൽ കൂർക്ക വൃത്തിയാക്കി എടുക്കുകയാണെങ്കിൽ വളരെ കുറച്ച് സമയം മാത്രം മതിയാകും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കൂർക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അതിനുശേഷം കൂർക്കയോടൊപ്പം പറ്റിപ്പിടിച്ച് മണ്ണിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രാണികളും മറ്റും ഇല്ലാതാക്കാനായി കുറച്ചുനേരം വെള്ളത്തിൽ മുക്കി വയ്ക്കാവുന്നതാണ്. വെറും വെള്ളത്തിൽ കൂർക്ക ഇട്ടുവയ്ക്കുന്നതിന് പകരമായി കുറച്ച് ഉപ്പും, വിനാഗിരിയും ചേർത്ത് വെക്കുകയാണെങ്കിൽ അതിലുള്ള ചെറിയ പ്രാണികളും മറ്റും എളുപ്പത്തിൽ പോയി കിട്ടുന്നതാണ്.

കുറച്ചുനേരം വെള്ളത്തിൽ ഇട്ട ശേഷം വൃത്തിയാക്കാനാവശ്യമായ ബാക്കി കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി കൂർക്ക ഒരു വലിയ തുണി സഞ്ചിയിലോ, പ്ലാസ്റ്റിക് സഞ്ചിയിലോ മറ്റോ ആക്കി നല്ലതുപോലെ അടിക്കുക. മൂന്നോ നാലോ തവണ കൂർക്ക സഞ്ചിയിൽ ഇട്ട് അടിച്ചെടുക്കുമ്പോൾ തന്നെ അതിലെ തൊലിയെല്ലാം പോയി വൃത്തിയായി കിട്ടുന്നതാണ്. അതിനുശേഷം ഒരു തവണ കൂടി നല്ല വെള്ളത്തിൽ കൂർക്ക കഴുകി എടുക്കാം. ഇങ്ങനെ ചെയ്താലും കൂർക്കയുടെ മുകൾ ഭാഗത്ത് ചെറിയ രീതിയിൽ തൊലിയെല്ലാം പറ്റി പിടിച്ചിട്ടുണ്ടാകും

അത് കളയാനായി ഒരു കത്തി ഉപയോഗിച്ച് ചെറുതായി ഒന്ന് ചുരണ്ടി കൊടുത്താൽ മതിയാകും. ഈയൊരു രീതിയിൽ കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. കുറഞ്ഞത് രണ്ടോ മൂന്നോ തവണയെങ്കിലും കൂർക്ക നല്ല വെള്ളത്തിൽ ഇട്ട് വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. മാത്രമല്ല സാധാരണ എല്ലാവരും ചെയ്യുന്ന രീതിയിൽ കുക്കറിലിട്ട് അടിച്ചെടുക്കുമ്പോൾ കൂർക്ക കൂടുതലായി വെന്ത് പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഈയൊരു രീതിയിൽ കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Tasty Treasures by Rohini