ബട്ടർ ചിക്കൻ മന്തി ഇന്ന് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്. Butter chicken mandhi

ബട്ടർ ചിക്കൻ മന്തി ഇന്ന് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ചിക്കൻ മന്തി മണവും രുചിയും കാണാനുള്ള ഒരു ചന്തവും കൊണ്ട് തന്നെ ഏവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്റെ വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ഇങ്ങനെ ഞാൻ ഉണ്ടാക്കുന്ന മന്തി ഹോട്ടൽ

ഉണ്ടാക്കുന്നതിനേക്കാൾ വളരെ നല്ല രുചിയായിട്ടാണ് റെഡിയാക്കുന്നത്. ഇതിനായി ചിക്കൻ എടുക്കാം സാധാരണ മന്തി ഉണ്ടാക്കുന്നത് വലിയ പീസ് ആയിട്ടാണ് ബട്ടർ ചിക്കൻ ആയതുകൊണ്ട് തന്നെ ഒരു മീഡിയം സൈസിലുള്ള ചിക്കൻ പീസ് മതിയാകും. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞപ്പൊടി, ഗരം

മസാല,കുരുമുളകുപൊടി,ഏലക്കാപ്പൊടി,ചെറിയ ജീരകത്തിന്റെ പൊടി,പട്ടയുടെ പൊടി പട്ടയുടെ പൊടി വേണമെങ്കിൽ ചേർത്താൽ മതി സാധാരണ ഗരം മസാലയിൽ പട്ടയുടെ പൊടി ഉള്ളതുകൊണ്ട് തന്നെ അത്യാവശ്യം ഉള്ള കാര്യമല്ല എന്നാലും ഞാൻ ഇതൊരു നല്ല ഫ്ലേവറിനു വേണ്ടി ഇത് ഉപയോഗിക്കുന്നു കുങ്കുമം

പൂവ് അത് കളറിനാണ് ചേർക്കുന്നത് അതും ആവശ്യമെങ്കിൽ ചേർത്താൽ മതി പിന്നെ ആവശ്യത്തിന് തൈര്, ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് കുറച്ച് എണ്ണ ആവശ്യത്തിനു ഉപ്പ് ഇവയെല്ലാം കൂടെ നന്നായിട്ട് കുഴച്ചെടുക്കാം ഇത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം അതിനുശേഷം

ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് കുറച്ചു ബട്ടർ ഇട്ട് കുഴച്ചു വച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ഫ്രൈ ചെയ്ത് എടുക്കാം. ഇനി ഫ്രൈ ചെയ്തിട്ട് ബാക്കി വന്ന എണ്ണയിലേക്ക് കുറച്ചു ബട്ടർ കൂടെ ഇട്ടശേഷം ഗ്രാമ്പു ഏലക്ക കുരുമുളക് ബേലീഫ്, ചെറിയ ജീരകം, സവാള,പച്ചമുളക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് കൂടിയിട്ട് നന്നായിട്ട് വഴറ്റിയെടുക്കാം ഇതിലേക്ക്മുളകുപൊടി, മഞ്ഞപ്പൊടി,കുരുമുളകുപൊടി ഏലക്കാപൊടി,ഗരംമസാല, ഒന്നൂടെ നന്നായിട്ട് വഴറ്റി എടുക്കാം

ഇതിലേക്ക് ചിക്കന്റെ സ്റ്റോക്ക് ക്യൂബും ടൊമാറ്റോ പേസ്റ്റ്ചേർക്കാം. ടൊമാറ്റോ പേസ്റ്റ് ഇല്ലെങ്കിൽ തക്കാളി നന്നായിട്ട് അരച്ച് കുറുക്കി ചേർത്തു നന്നായിട്ട് വഴറ്റാം. ഇനി കസ്തൂരി മേത്തി ചെറുതായൊന്ന് ചൂടാക്കി കയ്യിൽ വെച്ച് പൊടിച്ച് ചേർത്തു കൊടുക്കാം രണ്ട് ടീസ്പൂൺ തേൻ കൂടി ചേർക്കുന്നുണ്ട് തേൻ ഇഷ്ടമില്ലാത്തവർ പഞ്ചസാര ചേർക്കാവുന്നതാണ് ഇനി ആവശ്യത്തിന് ഉപ്പ് ചേർത്ത ശേഷം

കുക്കിംഗ് ക്രീം കൂടി ഇതിലേക്ക് ആഡ് ചെയ്യാം. ഇനി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ഇടാം ഇത് നന്നായിട്ട് മിക്സ് ചെയ്യാം.ചാർക്കോൾ നന്നായിട്ടൊന്ന് ഗ്യാസിന്റ തീറ്റിയിൽ വച്ചു ചൂടാക്കി ഒരു ചെറിയ പാത്രം ചിക്കൻ മുകളിൽ വെച്ച് ഇതിന്റെ ലേക്ക് ഒരു കഷണം തേച്ചു കൊടുക്കുമ്പോൾ പുക വരും ഇത്‌ അടച്ചുവച്ചു പുഹ കൊള്ളിക്കാം. ഇനി മന്തിക്ക് വേണ്ട ചോറ് കൂടി റെഡിയാക്കാം ചോറിന് ആയിട്ടുള്ള ബിരിയാണി അരി കഴുകി വയ്ക്കാം കുറച്ചുനേരം വെള്ളത്തിൽ കുതിർത്തു വയ്ക്കാം

അത് നല്ലതാണ് ഇനി ബിരിയാണി വേകാനുള്ള വെള്ളം വയ്ക്കാം വെള്ളം ചൂടാകുമ്പോൾ അതിലേക്ക് 2 ചിക്കൻ സ്റ്റോക്ക്ക്യുബ് കൂടി ചേർക്കാം ചിക്കന്റെ ഫ്ലവർ കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനീ വേറൊരു പാത്രത്തിൽ എണ്ണയൊഴിച്ച് അതിലേക്ക് ബട്ടർ ഇട്ട് ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അരി ഇട്ടുകൊടുക്കാം ഇനി മന്തി മസാല പൊടികൂടെ ചേർക്കാം നീ ഒരു ഉണങ്ങിയ നാരങ്ങ ഇതിലേക്കിടാം ഉണങ്ങിയ നാരങ്ങയുടെ ഫ്ലേവർ ഇഷ്ടമില്ലാത്തവർ നാരങ്ങാനീര് ചേർത്തു കൊടുത്താൽ മതിയാകുംഇത് നന്നായിട്ട് ഇളക്കാം. ബേ ലീഫ് കൂടെ ചേർക്കാം ഇനി ഇതിലേക്ക് നേരത്തെ തിളക്കാൻ വച്ച വെള്ളം ഒഴിച്ച് കൊടുക്കാം ഇനി സ്പ്രിങ് ഒണിയൻ കൂടി ചേർത്തു കൊടുക്കാം ഫ്ലേവർ ഇഷ്ടമുള്ളതുകൊണ്ടാണ്

ഞാൻ ചേർത്തത് ഇഷ്ടമുണ്ടെങ്കിൽ മാത്രം ഇത് ചേർത്താൽ മതിയാകും. ഇനി ഇത് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കാം അതിലേക്ക് കുറച്ച് പച്ചമുളക് കൂടി ഇടയ്ക്കിടയ്ക്ക് കുത്തിനിർത്തണം അത് ആവി വരാനും ഈ പച്ചമുളകും ഇടയ്ക്ക് കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഇനി നന്നായിട്ട് വെന്തു കഴിയുമ്പോൾ ഇതിലേക്ക് ചാർക്കോൾ കത്തിച്ച് ബട്ടർ തേച്ച് നേരത്തെ പോലെ പുക കൊള്ളിച്ചു കൊടുക്കാം. ഇത് രണ്ടും പാചകം ചെയ്യുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട് എല്ലാവരും വീഡിയോ കൂടി കണ്ട് ഇത് ട്രൈ ചെയ്തു നോക്കണം ഇഷ്ടമായാൽ സബ്സ്ക്രൈബ്,ലൈക്കും, ഷെയറും ചെയ്യാൻ മറക്കല്ലേ

Butter chicken mandhi