നേന്ത്രപ്പഴവും തേങ്ങയും ഉണ്ടോ ? എല്ലാം കൂടി മിക്‌സിയിൽ ഒറ്റ കറക്ക്.!! ചായ തിളയ്ക്കുന്ന നേരം കൊണ്ട് ഹെൽത്തി സ്നാക്ക്! Banana cocount snack recipe

Banana cocount snack recipe: എല്ലാ ദിവസങ്ങളിലും ഈവനിംഗ് സ്നാക്കായി കുട്ടികൾക്ക് എന്ത് ഉണ്ടാക്കി നൽകുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക അമ്മമാരും. ഇത്തരത്തിൽ സ്നാക്ക് ഉണ്ടാക്കുമ്പോൾ അവ ഹെൽത്തിയും അതേസമയം രുചിയുള്ളതും ആകണമെന്ന് നിർബന്ധമുള്ളവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നന്നായി പഴുത്ത നേന്ത്രപ്പഴം ഒരെണ്ണം, അരക്കപ്പ് അളവിൽ തേങ്ങ ചിരകിയത്, മധുരത്തിന് ആവശ്യമായ ശർക്കര പൊടി, രണ്ട് ഏലക്ക, മുക്കാൽ കപ്പ് അളവിൽ പത്തിരി പൊടി, കുറച്ച് എണ്ണ അല്ലെങ്കിൽ നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ചിരകിവെച്ച തേങ്ങയും, നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതും, ഏലക്കയും ഇട്ട് നല്ലതുപോലെ

അരച്ചെടുക്കുക. ഈയൊരു സമയത്ത് മാവ് വളരെ കട്ടിയായിട്ടാണ് ഉള്ളതെങ്കിൽ അത് കുറയ്ക്കാനായി അല്പം വെള്ളം കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. ശേഷം പത്തിരിപ്പൊടിയും മുക്കാൽ കപ്പ് അളവിൽ വെള്ളവും ഒഴിച്ച് മാവ് പേസ്റ്റ് രൂപത്തിൽ ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. മാവിന്റെ കൺസിസ്റ്റൻസി അത്യാവശ്യം കട്ടിയുള്ള രൂപത്തിലാണ് വേണ്ടത്. അതുകൊണ്ടു തന്നെ ആവശ്യമെങ്കിൽ മാത്രം ഈ ഒരു

സമയത്ത് കുറച്ച് വെള്ളം കൂടി മാവിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഉണ്ണിയപ്പച്ചട്ടിയെടുത്ത് അതിൽ അല്പം എണ്ണ അല്ലെങ്കിൽ നെയ്യൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അരച്ചുവെച്ച മാവിൽ നിന്നും ഒരു സ്പൂൺ അളവിൽ ഓരോ കുഴികളിലായി ഒഴിച്ചു കൊടുക്കാവുന്നതാണ്. അപ്പത്തിന്റെ ഒരു ഭാഗം നല്ലതുപോലെ വെന്തു തുടങ്ങുമ്പോൾ മറുഭാഗം കൂടി ഇതേ രീതിയിൽ വേവിച്ച് എടുക്കാവുന്നതാണ്. പ്രായമുള്ളവർക്ക് കൊടുക്കാൻ വേണ്ടിയാണ്‌ അപ്പം ഉണ്ടാക്കുന്നത് എങ്കിൽ എണ്ണ പൂർണ്ണമായും ഒഴിവാക്കി നോൺസ്റ്റിക് അപ്പച്ചട്ടിയിലും ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്.BeQuick Recipes

Banana cocount snack recipeEasy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamTipsUseful tips