തേങ്ങാപ്പാൽ ബിരിയാണി ഈ റൈസിൽ തേങ്ങാപ്പാൽ ആണ് മെയിൻ സാധാരണ റൈസിനെക്കാൾ വളരെ നല്ല രുചിയാണ് ഇതിന്. ഇനി തേങ്ങ തിരുമ്മി അതിന്റെ പാലെടുത്ത് വയ്ക്കാം. ഒന്നാംപാൽ രണ്ടാം പാൽ അങ്ങനെയൊന്നും മാറ്റേണ്ട ആവശ്യമില്ല ഒറ്റത്തവണ പാല് നല്ല കട്ടിയുള്ള പാലാക്കി എടുത്തു വെച്ചാൽ മതിയാകും ഇനി ഒരു പാൻ
എടുത്തു അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം കൂടെ തന്നെ നെയ്യും ചേർക്കാം. ഇതിലെ ഗ്രാമ്പു,പട്ട ഏലക്ക,ഒരു സവാള ഇത്രയും ഇട്ടു നന്നായിട്ട് വഴറ്റിയെടുക്കാം. ഇനി ഡ്രൈ ആയിട്ടുള്ള നട്സ് ഒക്കെ ഇട്ടുകൊടുക്കാം ഞാനിവിടെ ബദാം അണ്ടിപ്പരിപ്പ് മുന്തിരി ഒക്കെയാണ് ചേർത്തത്. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ഇട്ടു നന്നായിട്ട് വഴറ്റിയെടുക്കാം.

ഇനി ഇതിലേക്ക് തേങ്ങാപാൽ ഒഴിച്ച് ഇളക്കിയശേഷം അതിലേക്ക് ഒരു തക്കാളി കൂടി ഇട്ടു കൊടുക്കാം. പാൽ പിരിഞ്ഞു പോവുകയില്ല.ഇടയ്ക്ക് കുറച്ച് നെയ്യ് കൂടി ഒഴിച്ചു കൊടുക്കാം. ഇനി ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന അരി ഇട്ടുകൊടുക്കാം. ഇനി നന്നായിട്ട് വേവിച്ചെടുക്കാം വെള്ളമെല്ലാം വറ്റി വളരെ നല്ല രുചിയും മണവും ആയിട്ടാണ് കിട്ടിയിരിക്കുന്നത്.എല്ലാവരും ട്രൈ ചെയ്തു നോക്കണം വളരെ നല്ലൊരു രുചിയാണത് ഇതിന് വേറെ കറിയുടെ ആവശ്യം ഒന്നും തന്നെയില്ല. കുട്ടികൾക്ക് വളരെയധികം
ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണിത്. ഉണ്ടാക്കുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട് എല്ലാവരും വീഡിയോ കൂടി കണ്ടു സബ്സ്ക്രൈബ്, ലൈക്കും,ഷെയറും ചെയ്യാൻ മറക്കല്ലേ.