റവ ഉണ്ടോ.? വെറും 5 മിനുട്ടിൽ അടിപൊളി സ്നാക്ക്.!! ഒരിക്കൽ കഴിച്ചാൽ പിന്നെ പാത്രം കാലിയാകുന്നതേ അറിയില്ല.. | 5 Minute Rava Snack Recipe

5 Minute Rava Snack Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വ്യത്യസ്തമായ സ്നാക്കുകൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ സ്ഥിരമായി കുട്ടികൾക്ക് കൊടുക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ ആവി കയറ്റി എടുക്കാവുന്ന ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും, ഒരു പിഞ്ച് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം കാൽ കപ്പ് അളവിൽ പാല് കൂടി റവയുടെ കൂട്ടിലേക്ക് ഒഴിച്ച് 10 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വെക്കണം. അതിന് ശേഷം റവയുടെ കൂട്ട് നല്ലതുപോലെ ഇളക്കി അതിലേക്ക് ഒരു പിഞ്ച്

അളവിൽ ബേക്കിംഗ് പൗഡർ കൂടി ചേർത്തു കൊടുക്കണം. ഈയൊരു സമയം കൊണ്ട് പലഹാരത്തിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങയും അതേ അളവിൽ ചിരകിയ ശർക്കരയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ആവി കയറ്റാനുള്ള പാത്രത്തിൽ വെള്ളമൊഴിച്ച് സെറ്റ് ചെയ്ത് വയ്ക്കുക. പിന്നീട് ചെറിയ കിണ്ണങ്ങളോ മറ്റോ വീട്ടിലുണ്ടെങ്കിൽ അതെടുത്ത് ആദ്യത്തെ ലയർ ആയി തയ്യാറാക്കി വെച്ച റവയുടെ കൂട്ട് ഒഴിച്ചു കൊടുക്കുക.

അതിനു മുകളിലായി ഒരു ലയർ ഫില്ലിങ്ങ്സ് വെക്കണം. വീണ്ടും മുകളിലായി റവയുടെ കൂട്ട് സെറ്റ് ചെയ്തു കൊടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി വെച്ച റവയുടെ കൂട്ട് എല്ലാ പാത്രങ്ങളിലും ഒഴിച്ച് സെറ്റ് ചെയ്ത് എടുക്കുക. ശേഷം ഇവ ആവശ്യാനുസരണം ആവി കയറ്റിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. രുചികരമായ അതേസമയം ഹെൽത്തി ആയി ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. 5 Minute Rava Snack Recipe Credit : Amma Secret Recipes

5 Minute Rava Snack RecipeEasy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips