അടുത്തുള്ള ശിവക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യൂ.!! കുടുംബത്തിൽ ഐശ്വര്യം, സമ്പത്ത്, സന്തോഷം നിറയും.!! | Wish Come True Loard Shiva Vazhipadu Dhara
Wish Come True Loard Shiva Vazhipadu Dhara : കഷ്ടകാല സമയങ്ങളിൽ ശിവഭഗവാനെ പ്രാർത്ഥിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി ശിവക്ഷേത്രങ്ങളിൽ പോകുമ്പോൾ ഏതെല്ലാം വഴിപാടുകളാണ് നടത്തേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. ആഗ്രഹിച്ച കാര്യം നടക്കാത്ത അവസ്ഥ, ശാരീരിക മാനസിക പ്രയാസങ്ങൾ, സാമ്പത്തിക അഭിവൃദ്ധി എന്നിവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശിവ ഭഗവാനെ പ്രാർത്ഥിക്കുമ്പോൾ ചെയ്യേണ്ട ഒരു പ്രധാന വഴിപാടാണ് ധാര.
ഭഗവാന്റെ തലയ്ക്കു മുകളിൽ ദർഭ കെട്ടി ഉണ്ടാക്കിയ പ്രത്യേക പാത്രത്തിലൂടെ താഴേക്ക് വരുന്ന വെള്ളമാണ് ധാര എന്ന് അറിയപ്പെടുന്നത്. ഇത് ഭഗവാന് വളരെയധികം പ്രിയപ്പെട്ട ഒരു വഴിപാടാണ്. പ്രത്യേകിച്ച് ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാവിധ സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാക്കാനായി ഈ ഒരു വഴിപാട് നടത്തുന്നത് വഴി സാധിക്കുന്നതാണ്.
ധാര നടത്തുന്നത് ഒരാളുടെ പിറന്നാൾ ദിവസമാണെങ്കിൽ അത് കൂടുതൽ വിശേഷപ്രദമായി കണക്കാക്കപ്പെടുന്നു.കാരണം ഭഗവാന് നടത്തുന്നതിൽ ഏറ്റവും ശ്രേഷ്ഠമായ വഴിപാടായാണ് ധാരയെ കണക്കാക്കുന്നത്. ധാര വഴിപാടായി നടത്തുമ്പോൾ മൃത്യുജ്ഞയ ഹോമവും ഒരു പായസവും കൂടി അതോടൊപ്പം ചെയ്യുന്നത് വളരെയധികം ഗുണം നൽകുന്ന കാര്യമാണ്.വീടിന് അടുത്തുള്ള ശിവക്ഷേത്രത്തിൽ മാസത്തിൽ ഒരുതവണയെങ്കിലും ഇത്തരത്തിൽ ധാര നടത്താനായി ശ്രമിക്കുക.മാത്രമല്ല ഈ ഒരു വഴിപാട് നടത്താനായി ദൂരെയുള്ള ശിവക്ഷേത്രങ്ങളിൽ പോകേണ്ട ആവശ്യവും വരുന്നില്ല.
ധാരയുടെ പുറകിലെ ഐതിഹ്യമായി പറയുന്നത് ശിവഭഗവാന്റെ തലയിലേക്ക് ഒഴുകിയ ഗംഗയുടെ സങ്കല്പത്തിലൂടെയാണ്. അതുകൊണ്ടു തന്നെയാണ് ഈ ഒരു വഴിപാടിന് ഇത്രയും പ്രാധാന്യവും ലഭിക്കുന്നത്. അഗ്നിയുടെ ചൂട് പിടിച്ച ഭഗവാന്റെ ശിരസ് തണുപ്പിക്കുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഭഗവാന്റെ ഇഷ്ട വഴിപാടായ ധാര നടത്തുമ്പോൾ പഞ്ചാക്ഷരി മന്ത്രം ജപിച്ചു കൊണ്ട് ഭഗവാനെ പ്രാർത്ഥിക്കുന്നത് വളരെയധികം നല്ലതാണ്. അതുവഴി എല്ലാവിധ പ്രശ്നങ്ങളും ഒഴിഞ്ഞു പോയി സമാധാനം ജീവിതത്തിൽ വന്നുചേരും. കൂടുതൽ വഴിപാടുകളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit :Infinite Stories