മുട്ട വെള്ള കറി white colour egg curry

മുട്ട വെള്ള കറി കുറച്ചു സവാളയും പച്ചമുളകും ഇട്ട് നന്നായി വഴറ്റി എടുക്കാം.ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇതിലേക്ക് ചേർക്കുക. രുചി കൂടാൻ കശുവണ്ടികൂടെ ചേർത്ത് കൊടുക്കുക. അഞ്ചു മിനിറ്റ് ഇതെല്ലാം കൂടെ അടച്ച് വേവിക്കുക. തണുത്ത ശേഷം മിക്സിയുടെ ജാറിൽ അരച്ചെടുക്കാം.

മുട്ട പുഴുങ്ങി എടുക്കാം. വേവിച്ച മുട്ടയിൽ ഒരു വര വീതം ഇട്ട് വയ്ക്കാം. നേരത്തെ സവാള വഴട്ടിയ പാനിൽ തന്നെ കുറച്ചു ബട്ടർ ഇട്ട് അതിലേക്ക് കുറച്ച് വെളുത്തുള്ളി ചതച്ചതും കൂടെ ചേർത്ത് ഒന്നുകൂടെ വഴറ്റിയെടുക്കാം.ഇനി ഇതിലേക്ക് നേരത്തെ അരച്ചുവച്ച അരപ്പ് ചേർക്കാം. നമ്മുടെ ആവശ്യത്തിനനുസരിച്ച് കുറച്ചുകൂടെ

വെള്ളം ഒഴിക്കാം ഇതിലേക്ക് കുറച്ച് തക്കാളി അരിഞ്ഞിടാം. ഇതിലേക്ക് കുരുമുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത് ഇളക്കണം. ഇനീ പുഴുങ്ങി വച്ച മുട്ട ഇതിലേക്ക് ചേർത്ത് കൊടുക്കാം. വിപ്പിംഗ് ക്രീം കൂടെ ആഡ് ചെയ്തു ഇനി കറി സെർവ് ചെയ്യാം. വളരെ നല്ല രുചിയുള്ള ഒരു മുട്ടക്കറി ആണിത് വളരെ സിമ്പിൾ ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കണം.

ഉണ്ടാക്കുന്ന വിധം വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട് എല്ലാവരും വീഡിയോ കൂടി കണ്ട് സബ്സ്ക്രൈബ്,ലൈക്കും,ഷെയറും ചെയ്യാൻ മറക്കല്ലേ.