ഒരേ ഒരു തവണ ചിക്കൻ ഇതുപോലെ തയ്യാറാക്കൂ.!! പാത്രം കാലിയാകുന്ന വഴിയറിയില്ല; നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ.!! Variety Pepper Chicken Recipe

Variety Pepper Chicken Recipe : കിടിലൻ രുചിയിലുള്ള ഒരടിപൊളി പെപ്പർ ചിക്കൻ ഫ്രൈ വളരെ എളുപ്പത്തിൽ കൂടുതൽ എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കി നോക്കിയാലോ? ഇത് ചോറിൻറെ കൂടെ മാത്രമല്ല അപ്പത്തിന് കൂടെയും എല്ലാം കഴിക്കാൻ പറ്റിയ ഒരു അടിപൊളി വിഭവം ആണ്. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ.. ഇത് തയ്യാറാക്കുന്നതിന് ആദ്യം തന്നെ 1 kg ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം എല്ലാം കളഞ്ഞ് വെക്കുക.

അതിന് ശേഷം ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾ പൊടി,ആവശ്യത്തിനുള്ള ഉപ്പ്, 2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തുടങ്ങിയവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഒരു 15-30 മിനുട്ട് വരെ റെസ്റ്റ് ചെയ്യാൻ വെക്കണം. ഒരു പാൻ അടുപ്പത്ത് വെച്ചു ചൂടാക്കിയശേഷം അതിലേക്ക് 3 ടീസ്പൂൺ കുരുമുളക്, 1 1/2 ടീസ്പൂൺ പെരും ജീരകം, 1 ടീസ്പൂൺ ചെറിയ ജീരകം, 2 ടീസ്പൂൺ മല്ലി, 3 കശ്മീരി മുളക്, എന്നിവ ചേർത്ത് ചൂടാക്കുക. ചൂട് ആറിയ ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ഈ മിക്സ് പൊടിച്ചെടുക്കാം.