ശരവണ ഭവൻ തക്കാളി ചട്ട്ണിയുടെ രഹസ്യം ഇതാണ്.!! ഇതുംകൂടി ചേർത്ത് തക്കാളി ചട്ട്ണി ഉണ്ടാക്കി നോക്കൂ; സ്വാദൂറും ചട്ട്ണി പത്രം കാളിയാകുന്നത് അറിയില്ല.!! | Tomato Chutney Recipe

Tomato Chutney Recipe : ദോശയുടെയും ഇഡലിയുടെയും കൂടെ വളരെ രുചികരമായി തിന്നാൻ പറ്റുന്ന വളരെ കുറഞ്ഞ മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കാവുന്ന ചട്നിയാണ് ശരവണ ഭവൻ തക്കാളി ചട്നി. തേങ്ങയൊന്നും ചേർക്കാതെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ചട്നിയാണിത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിഭവം. ബ്രേക്ഫാസ്റ്റിന്റെ കൂടെയും മറ്റും നല്ല രീതിയിൽ കോമ്പോ ചെയ്തിട്ട് കഴിക്കാം.

ഒരു പാൻ അടുപ്പത്തു വെച്ച് ചൂടായതിന് ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ ചൂടാക്കുക. എന്നിട്ട് അതിലേക്ക് അരക്കപ്പ് ഉലുവ കുരുകളഞ്ഞ വറ്റൽ മുളക്, അഞ്ചു വെളുത്തുള്ളി, ഒരു കപ്പ് സവാള എന്നിവ ചേർത്ത് നല്ല രീതിയിൽ വഴറ്റിയെടുക്കുക. അതിന്റെ പച്ച മണം മാറുന്നതുവരെ നല്ല ബ്രൗൺ കളർ ആയി വരുന്നതുവരെ വഴറ്റുക. അതിലേക്ക് 2 വലിയ തക്കാളി കട്ട് ചെയ്തിടുക. തക്കാളി എടുക്കുമ്പോൾ കൂടുതലും പഴുത്ത തക്കാളിഎടുക്കാൻ വേണ്ടി ശ്രദ്ധിക്കൂ

പുളി കുറഞ്ഞ തക്കാളി എടുക്കുക. അത് നല്ലപോലെ വഴറ്റുക. അതിനുശേഷം ഫ്ലെയിം ഓഫ് ചെയ്തു ഒരു മിക്സിയുടെ ജാറിലേക്ക് ഈ വഴട്ടിയ മിശ്രിതങ്ങൾ ചേർക്കുക. അതിലേക്ക് ഒരു കപ്പ് മല്ലിയില ചേർത്താൽ മാത്രമേ റസ്റ്റോറന്റ് ടൈപ്പിൽ ഉള്ള ചട്നി ഉണ്ടാക്കിയെടുക്കാൻ സാധിക്കൂ. അതിനുശേഷം ഒരു കപ്പ് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് മിക്സ് ചെയ്യുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ! Saravana Bhavan Special Tomato Chutney Recipe Video Credit : Anu’s Kitchen Recipes in Malayalam