Tips to get Soft Idiyappam : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാത ഭക്ഷണങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. കഴിക്കാൻ വളരെയധികം രുചികരമായ ഒരു പലഹാരമാണ് ഇടിയപ്പമെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് മാവിന്റെ കൺസിസ്റ്റൻസി ശരിയല്ല എങ്കിൽ അച്ചിൽ നിന്നും മാവ് വിടുവിപ്പിച്ച് എടുക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. അത്തരം അവസരങ്ങളിൽ അധികം ബലപ്രയോഗം നടത്താതെ തന്നെ
നല്ല സോഫ്റ്റ് ആയ ഇടിയപ്പം എങ്ങനെ ഉണ്ടാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇടിയപ്പം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ ഒട്ടും തരിയില്ലാത്ത വറുത്ത അരിപ്പൊടിയാണ് എടുക്കേണ്ടത്. അരിപ്പൊടിയിലേക്ക് ഒരു പിഞ്ച് ഉപ്പും കാൽ കപ്പ് സാധാരണ വെള്ളവും ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. അടി കട്ടിയുള്ള മറ്റൊരു പാത്രത്തിൽ നാല് കപ്പ് വെള്ളം ഒഴിച്ച്
നല്ലതുപോലെ തിളപ്പിച്ചെടുക്കണം. ശേഷം ഉപ്പിട്ട് ഇളക്കിവെച്ച അരിപ്പൊടിയിലേക്ക് തിളപ്പിച്ച വെള്ളം കുറേശ്ശെയായി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് തന്നെ ഈ ഒരു രീതിയിൽ അരിപ്പൊടി ഇളക്കി യോജിപ്പിക്കാവുന്നതാണ്. കുറച്ചുനേരം ഇളക്കുമ്പോൾ തന്നെ മാവ് നല്ല കട്ടിയുള്ള പരുവത്തിൽ ആയി കിട്ടുന്നതാണ്. എന്നാൽ ഒരു കാരണവശാലും കട്ടകുത്തി നിൽക്കാത്ത രീതിയിൽ വേണം മാവ് ഇളക്കി യോജിപ്പിച്ച് എടുക്കാൻ. അതിനുശേഷം സേവനാഴിയെടുത്ത് അതിന്റെ അച്ചിലും ഉൾഭാഗത്തുമെല്ലാം അല്പം എണ്ണ തടവി കൊടുക്കുക. തയ്യാറാക്കി വച്ച മാവിൽ നിന്നും കുറേശ്ശെയായി എടുത്ത് സേവനാഴി നിറച്ചു കൊടുക്കുക. ഇടിയപ്പം ഉണ്ടാക്കാനായി ഇഡലിത്തട്ടിൽ വെള്ളം ആവി കയറ്റാനായി വയ്ക്കുക.
വെള്ളം നല്ല രീതിയിൽ തിളച്ച് ആവി വന്നു തുടങ്ങുമ്പോൾ ഇഡ്ഡലിത്തട്ടിൽ അല്പം എണ്ണ തടവിയ ശേഷം തേങ്ങ ഇട്ടുകൊടുത്ത് അതിനു മുകളിലായി ഇടിയപ്പത്തിന്റെ മാവ് പീച്ചി കൊടുക്കാവുന്നതാണ്. എട്ടു മുതൽ 10 മിനിറ്റ് നേരം കൊണ്ട് തന്നെ നല്ല സോഫ്റ്റ് ആയ ഇടിയപ്പം റെഡിയായിട്ട് ഉണ്ടാകും. സാധാരണ മാവ് കുഴയ്ക്കുമ്പോൾ പ്രയോഗിക്കേണ്ട ബലം ഈയൊരു രീതിയിൽ തയ്യാറാക്കുമ്പോൾ ആവശ്യമായി വരുന്നില്ല. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് ഈ ഒരു രീതിയിൽ ഇടിയപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. എഗ്ഗ് റോസ്‌റ്റ്, കടലക്കറി എന്നിവയോടൊപ്പമെല്ലാം ചൂടോടെ സെർവ് ചെയ്യാവുന്ന രീതിയിൽ ഇടിയപ്പം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനുള്ള ഒരു ട്രിക്ക് ആണ് ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Sabeenas Homely kitchen