ശിവ ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവരും വ്രതം എടുക്കുവാൻ സാധിക്കാത്തവരും വിഷമിക്കണ്ട; ഉറങ്ങുന്നതിന് മുൻപ് ജപിച്ചാൽ 1000 തവണ വ്രതം എടുത്തതിന് തുല്യം.!! Thiruvathira vritham Special

Thiruvathira vritham Special : തിരുവാതിര വ്രതവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ നമ്മളിൽ പലർക്കും അറിയുന്നതാണ്. ധനു മാസത്തിലെ തിരുവാതിര ദിവസം സ്ത്രീകളും, പെൺകുട്ടികളും വ്രതമനുഷ്ഠിക്കുന്ന പതിവ് ഉള്ളതാണ്. ഇത്തരത്തിൽ ശിവ ഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി ആദ്യമായി വ്രതം എടുത്തത് ശ്രീപാർവ്വതി ദേവിയാണെന്ന് ഐതിഹ്യങ്ങളിൽ പറയപ്പെടുന്നു. തിരുവാതിര വ്രതം നോൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

ശിവഭഗവാന്റെ ജന്മനക്ഷത്രമായാണ് ധനു മാസത്തിലെ തിരുവാതിര അറിയപ്പെടുന്നത്. തിരുവാതിര വ്രതവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ് തിരുവാതിര കുളി, നോയമ്പ് നോൽക്കൽ, തിരുവാതിര കളി, വെറ്റില മുറുക്കൽ, ഉറക്കമിളക്കൽ എന്നിവയെല്ലാം. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ടൗണുകളിലും മറ്റും ജീവിക്കുന്നവർക്ക് പണ്ടത്തെ രീതിയിൽ നോയമ്പ് നോറ്റ് വ്രതം എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം ആളുകൾക്കും ഭഗവാന്റെ പ്രീതി ലഭിക്കുന്ന രീതിയിൽ തന്നെ

വ്രത അനുഷ്ഠാനങ്ങൾ എടുക്കാനായി സാധിക്കും. ധനു മാസത്തിലെ തിരുവാതിര നോൽക്കുന്നത് വഴി ജീവിതത്തിൽ ആഗ്രഹിച്ച പല കാര്യങ്ങളും സാഫല്യപ്പെടാനായി സാധിക്കും. നല്ല ഭർത്താവിനെ ലഭിക്കാനായി, പ്രണയസാഫല്യം, ദീർഘ മാംഗല്യസൗഖ്യം എന്നിങ്ങനെ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത് വഴി ഫലങ്ങൾ ഏറെയാണ്. കാരണം ഈ ഒരു വ്രതം അനുഷ്ഠിക്കുന്നത് ശിവ പാർവതി അനുഗ്രഹം നേരിട്ട് ലഭിക്കുന്നതിന് തുല്യമായി കണക്കാക്കപ്പെടുന്നു. തിരുവാതിര ദിവസം നോയമ്പ് നോൽക്കാൻ സാധിക്കാത്തവർക്ക് അടുത്തുള്ള ശിവക്ഷേത്രത്തിൽ

ദർശനം നടത്തി ഭഗവാന് പ്രിയപ്പെട്ട അർച്ചനകൾ നടത്തി നാമങ്ങൾ ജപിക്കാവുന്നതാണ്. വ്രതം നോൽക്കുന്നവർ മകീയിരം തുടങ്ങി അടുത്ത് മൂന്ന് നാളുകളിൽ യാതൊരുവിധ മത്സ്യ മാംസാദികളും കഴിക്കാൻ പാടുള്ളതല്ല. അതോടൊപ്പം തന്നെ വ്രതം നോക്കുന്നവർക്ക് അരി ഭക്ഷണവും ഈ ദിവസങ്ങളിൽ നിഷിദ്ധമായി പറയപ്പെടുന്നു. സാധാരണയായി കുടുംബത്തിന്റെ അഭിവൃദ്ധിയ്ക്കും സൗഖ്യത്തിനുമായി സ്ത്രീകളാണ് തിരുവാതിരവൃതം നോൽക്കുന്നത് എങ്കിലും പുരുഷന്മാർക്കും ഈ ഒരു ദിവസം നോയമ്പ് നോക്കുന്നത് ഗുണകരമായി കണക്കാക്കപ്പെടുന്നു. തിരുവാതിര വ്രതവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണവുന്നതാണ്. Video Credit : ക്ഷേത്ര പുരാണം