ചൂട് ചായയ്ക്ക് ഒപ്പം ഇതൊന്നു മതി.. മനസ്സിൽ നിന്നും പോകില്ല സ്വാദ്. വളരെ രുചികരമായ ഹെൽത്തിയായ ഗോതമ്പ് കൊണ്ട് ഒരു കൊഴുക്കട്ട തയ്യാറാക്കാം. ഇത് ഒരെണ്ണം മതി ചായയുടെ കൂടെ കഴിക്കാൻ. ചായക്കൊപ്പം ഇത്രയും സോദോടു കൂടി ഒരു പലഹാരം പണ്ടു മുതലേ എല്ലാവർക്കും ഇഷ്ടമുള്ളതാണ്. മനസ്സിൽ നിന്നും മായാത്ത സ്വാദാണ് ഈ ഒരു കൊഴുക്കട്ടയ്ക്ക്. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ
അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കുറച്ച് തേങ്ങയും ശർക്കരയും ചേർക്കുക. ശർക്കര നേരത്തെ ഒരുക്കി അരിച്ചെടുത്ത് വച്ചത് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ശേഷം ഇത് നന്നായി മിക്സ് ചെയ്തു യോജിപ്പിക്കുക. ഇതിലേക്ക് ഏലക്ക പൊടിയും ചേർത്ത് കാഷ്യുനട്ടും ബദാം ഒക്കെ ഇഷ്ടമുള്ളവർക്ക് ചേർത്തു കൊടുക്കാം. ഇല്ലെങ്കിൽ തേങ്ങയും ശർക്കരയും ഏലക്ക പൊടിയും മാത്രം മതി. ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കൈകൊണ്ട് തൊടുമ്പോൾ ഉരുട്ടിയെടുക്കാൻ പറ്റുന്ന പാകത്തിന് ആക്കിയെടുക്കുക.
ഇത് പാകത്തിന് ആയി കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ഗോതമ്പ് മാവ് കുഴച്ചെടുക്കുക എന്നുള്ളതാണ്. കുഴക്കുന്നതിനായിട്ട് ഗോതമ്പു മാവിൽ കുറച്ച് എണ്ണയും ഒരു നുള്ളു ചേർത്ത് ശർക്കരപ്പാനി കുറച്ചു വേണമെങ്കിൽ ഒഴിച്ച് കൊടുക്കാം. മാവിൽ കുറച്ച് ശർക്കരപ്പാനി കഴിക്കുമ്പോൾ മാവിനും കുറച്ച് സ്വാദ് കൂടുതലായിരിക്കും. ഇല്ല എന്നുണ്ടെങ്കിൽ മാവിന് മധുരം വേണ്ടാത്തവർക്ക് ശർക്കരപ്പാനി ചേർക്കണമെന്നില്ല. ഇത് നന്നായിട്ട് കുഴച്ചെടുക്കുക,
ശേഷം ഇത് ചെറിയ ഉരുളകളാക്കി എടുത്ത് അതിനുള്ളിൽ ആയിട്ട് ശർക്കരയും തേങ്ങയും മിക്സ് വെച്ച് അതിനെ മൂടിയതിനു ശേഷം ആവിയിൽ നന്നായി പുഴുങ്ങി എടുക്കാവുന്നതാണ്. പലപ്പോഴും അരി ആഹാരം ഒഴിവാക്കി ഗോതമ്പിലേക്ക് മാറുന്ന ഒത്തിരി ആളുകൾ ഉണ്ട്. പലതരം അസുഖങ്ങളുടെ കാരണം കൊണ്ടും ആരി ആഹാരം ഒഴിവാക്കുന്നവരുണ്ട്. ഗോതമ്പ് ഇഷ്ടപ്പെടുന്നവർക്ക് ഇടയ്ക്കൊക്കെ തയ്യാറാക്കി കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് ഈ ഒരു ഗോതമ്പ് കൊഴുക്കട്ട. തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്.