ഗോതമ്പു പൊടി ഉണ്ടേൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.!! 1 മിനിറ്റിൽ പാത്രം കാലിയാകും കൊതിയൂറും കിടിലൻ ഐറ്റം.!! | Tasty Wheat Flour Recipes

Tasty Wheat Flour Recipes : നമ്മൾ മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരു വിഭവമാണിത്. ഗോതമ്പ് പൊടി കൊണ്ട് ന്യൂട്രിഷണൽ സ്നാക്ക് ആയിട്ടുള്ള ഇത്രയും ടേസ്റ്റി ആയിട്ടുള്ള നമ്മൾ ഇത് വരെ കഴിച്ചു കാണില്ല. എന്നാൽ കുട്ടികൾക്ക് ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം കൂടിയാണിത്. ഇത് ഉണ്ടാക്കാൻ ആദ്യമായി ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം, അര ടേബിൾ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി ചേർക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഏകദേശം 10 മിനിറ്റ് ഇത് നന്നായി അടച്ച് വയ്ക്കുക. ഈ സമയം നമുക്ക് ഇതിനു വേണ്ട മസാല തയ്യാറാക്കി എടുക്കാം. അതിനായി മറ്റൊരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വലിയ മൂന്നു സബോള അതിലേക്ക് ചേർത്ത് കൊടുക്കുക.

സബോള നന്നായി വഴന്നു വരുമ്പോൾ അര ടേബിൾസ്പൂൺ മഞ്ഞപ്പൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം തീ ഓഫ് ചെയ്യുക. ഇനി ഇതിലേക്ക് വേണ്ട മാവ് നമുക്ക് പരത്തി എടുക്കാം. ഒരു പാത്രത്തിൽ മുകളിൽ വച്ച് പൂരിയുടെ വലുപ്പത്തിൽ പരത്തി എടുക്കുക. അതിലേക് തയ്യാറാക്കി വെച്ചിരിക്കുന്ന മസാല കൂടി ചേർത്ത് മടക്കി എടുക്കുക.

Leave A Reply

Your email address will not be published.