അമ്പമ്പോ.. ഇത് വേറേ ലെവൽ.!! മാമ്പഴവും ചായപ്പൊടിയും മിക്സിയിൽ കറക്കി എടുക്കൂ; ശെരിക്കും ഞെട്ടും.!! | Mango Coffee Recipe

Mango Coffee Recipe : വ്യത്യസ്ത രുചികൾ പരീക്ഷിച്ചു നോക്കാൻ താല്പര്യപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. അത്തരത്തിലുള്ള പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മാഗോഐസ് ടീയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. മാഗോ ഐസ് ടീ തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത മാങ്ങ തോല് കളഞ്ഞ് കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം അത് ഒരു മണിക്കൂർ ഫ്രീസ് ചെയ്യാനായി വയ്ക്കാം.

അതിനു ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഫ്രീസ് ചെയ്തു വച്ച മാങ്ങയും കുറച്ച് വെള്ളവും ചേർത്ത് നല്ലത് പോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. പിന്നീട് ടീ തയ്യാറാക്കാൻ ആവശ്യമായ കാര്യങ്ങളാണ് ചെയ്യേണ്ടത്. അതിനായി ഒരു പാത്രം അടുപ്പത്ത് വെച്ച് ഒരു ഗ്ലാസ് അളവിൽ വെള്ളം, ഒരു ടീസ്പൂൺ ചായപ്പൊടി, മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവയിട്ട് നല്ല കടുപ്പത്തിൽ തിളപ്പിച്ചെടുക്കണം.

ശേഷം അത് അരിച്ചെടുത്ത് മാറ്റി വയ്ക്കാം. ചായയുടെ ചൂടൊന്ന് മാറി വരുമ്പോൾ മംഗോ ഐസ് ടീ സെറ്റ് ചെയ്തു തുടങ്ങാവുന്നതാണ്. അതിനായി ഒരു വലിയ ഗ്ലാസ് എടുത്ത് അതിന്റെ താഴെ ഭാഗത്തായി തയ്യാറാക്കി വെച്ച കട്ടൻ ചായ ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് അരമുറി നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കാം. അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാര പാനി കൂടി ചേർത്തു കൊടുക്കാം. പിന്നീട് അഞ്ചു

മുതൽ ആറെണ്ണം വരെ ഐസ്ക്യൂബ് ഇട്ടു കൊടുക്കുക. അതിന് മുകളിൽ തയ്യാറാക്കി വെച്ച മാങ്കോ പേസ്റ്റ് ഒഴിച്ചു കൊടുക്കുക. അതിനു ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്യുക. മാംഗോ ഐസ് ടീ അലങ്കരിക്കാനായി മുകളിൽ അല്പം പുതിനയില നുള്ളി ഇടാവുന്നതാണ്.നല്ല തണുപ്പോട് കൂടി തന്നെ ഈ ഒരു ടീ സെർവ് ചെയ്യാവുന്നതാണ്.വ്യത്യസ്തമായ രുചിയിലുള്ള മാംഗോ ഐസ് ടീ റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Pachila Hacks