ഈ ഒരൊറ്റ ചമ്മന്തി മതി.!! മിനിമം 2 പ്ലേറ്റ് ചോറ്‌ അകത്താക്കും; ചൂട് ചോറിനും ദോശക്കും ഒപ്പം കിടിലൻ കോമ്പിനേഷൻ.!! | Tasty Ulii Mulaku Chammanthi Recipe

Tasty Ulii Mulaku Chammanthi Recipe : ഏതൊക്കെ വിഭവങ്ങൾ നമ്മുടെ മുൻപിൽ നിരത്തി വെച്ചാലും ആ കൂട്ടത്തിൽ ചമ്മന്തി ഉണ്ടെങ്കിൽ അതായിരിക്കും എല്ലാവരും ആദ്യം തിരഞ്ഞെടുക്കുക. ചമ്മന്തി ഇഷ്ടമില്ലാത്തവരായി ആരാണ് ഉണ്ടായിരിക്കുക.

അല്ലെ. നല്ല ചൂട് ചോറിന് കൂടെയും ദോശക്ക് കൂടെയും കഴിക്കാൻ പറ്റിയ ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. തയ്യാറാക്കാനാവശ്യമായ ചേരുവകൾ താഴെ പറയുന്നുണ്ട്.

ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ചമ്മന്തി തയ്യാറാക്കുമ്പോൾ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ രുചി. വെളിച്ചെണ്ണ ചൂടാവുമ്പോൾ അതിലേക്ക് വറ്റൽമുളക് ഇട്ട് ഫ്രൈ ചെയ്തെടുക്കുക. മുളക് കോരിയശേഷം ഇതിലേക്ക് ഉള്ളി ഇട്ട് വഴറ്റിയെടുക്കുക. ഉള്ളി വേഗത്തിൽ വഴറ്റി കിട്ടുവാൻ ഉപ്പ് ചേർക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവ കൂടി ചേർത്ത് വഴറ്റിയെടുക്കുക. എരിവിനാവശ്യമായ മുളക്പൊടി, കറിവേപ്പില ചേർത്ത് ഇളക്കുക.

മുളക്പൊടി ചൂടായശേഷം ഇതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള പുളിയും മുളക്പൊടിയുടെ കുത്തൽ മാറുന്നതിനായി ശർക്കരയും ചേർത്ത് തീ ഓഫ് ചെയ്യാം. ആദ്യം ഫ്രൈ ചെയ്തു വെച്ച മുളക് പൊടിച്ചെടുക്കുക. ഇതിലേക്ക് വഴറ്റിവെച്ച ഉള്ളിയുടെ മിശ്രിതം അരച്ചെടുക്കാം. ആവശ്യത്തിന് ഉപ്പുംചേർക്കാവുന്നതാണ്. ഇതിലേക്ക് വെളിച്ചെണ്ണയും പുളിക്കനുസരിച്ച് നാരങ്ങാനീര് കൂടി ചേർക്കുക. തയ്യാറാക്കുന്നവിധം അറിയുവാൻ വീഡിയോ കാണൂ. Video Credit : Fathimas Curry World