പുതു രുചിയിൽ ഒരു പുതു കേക്ക്.!! ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കണം; നേന്ത്രപ്പഴം കൊണ്ട് യൂട്യൂബിൽ വൈറലായ കേക്ക് നമ്മക്കും ഉണ്ടാക്കാം.!! | Tasty Pazham Cake Recipe
Tasty Pazham Cake Recipe : നേന്ത്രപ്പഴം ഉണ്ടോ.? എങ്കിൽ “പുതു രുചിയിൽ ഒരു പുതു കേക്ക്” ഒരിക്കലെങ്കിലും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം യൂട്യൂബിൽ വൈറലായ കേക്ക് ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടാർ ഐറ്റമാണ്. മുട്ടയും മൈദയും ഒക്കെ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി കേക്ക് റെസിപ്പിയാണ് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത്. നമ്മൾ വീട്ടിൽ സാധാരണ ഉണ്ടാകുന്ന കേക്ക് അല്ല ഇത്. കുറച്ചു വെറൈറ്റി ആയിട്ടുള്ള
ടേസ്റ്റിയായിട്ടുള്ള കാണാൻ ചന്തമുള്ള ഒരു അടാർ കേക്കാണിത്. ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ഇത് ഉണ്ടാക്കി നോക്കാതിരിക്കരുത്. അപ്പോൾ ഇത് തയ്യാറാകാനായി ആദ്യം ഒരു പാനിലേക്ക് 3/4 കപ്പ് പഞ്ചസാര, 2 tbsp വെള്ളം എന്നിവ ചേർത്ത് ചൂടാക്കുക. പഞ്ചസാര നല്ലപോലെ ഉരുകി വരുമ്പോൾ അതിലേക്ക് 1 tbsp ബട്ടർ അല്ലെങ്കിൽ നെയ്യ് ചേർക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക. ഒരു ബ്രൗൺ കളറിൽ ആയി വരുമ്പോൾ തീ ഓഫ് ചെയ്ത് കേക്ക് ഉണ്ടാകുന്ന പാത്രത്തിലേക്ക് ഇത് ഒഴിക്കുക.
അടുത്തതായി നമുക്ക് ആവശ്യമുള്ളത് 1 നേന്ത്രപ്പഴമാണ്. ഇത് നീളത്തിൽ 4 കഷ്ണങ്ങളാക്കി പഞ്ചസാരലായനിയുടെ മുകളിലായി വെച്ചുകൊടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് 3 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് അതിലേക്ക് 3/4 കപ്പ് പഞ്ചസാര, 1/2 കപ്പ് സൺഫ്ളവർ ഓയിൽ, 3/4 കപ്പ് തൈര്, 1 tsp വാനില എസൻസ് എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് 1 1/4 കപ്പ് മൈദ, 2 tbsp ബേക്കിംഗ് പൗഡർ എന്നിവ അരിച്ചു ചേർക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ആവശ്യത്തിന് ഉപ്പും കൂടി ചേർക്കുക. ഇനി ഇത് നേരത്തെ സെറ്റാക്കി വെച്ച കേക്കിന്റെ പാത്രത്തിലേക്ക്
നേന്ത്രപ്പഴത്തിന്റെ മുകളിൽ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് ബേക്ക് ചെയ്തെടുക്കുക. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Neha Food Stories ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.